കായം മാങ്ങാ അച്ചാർ
- മാങ്ങ : 1kg
- കായം : 15 gm
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഉപ്പ് : 1½ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കടുക് : 1½ സ്പൂൺ
- മുളക് : 50 gm
പാകം ചെയ്യുന്ന വിധം
- ചെറുതായി നീളത്തിൽ അരിഞ്ഞ മാങ്ങയിലേക്ക് മഞ്ഞൾപ്പൊടി, ഉപ്പും ചേർത്ത് ½ മണിക്കൂർ മാറ്റിവയ്ക്കാം.ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തത് കായം മൂപ്പിച്ചെടുക്കാം.
- ഒന്നര സ്പൂൺ കടുക് ചൂടാക്കി മാറ്റിവെച്ച് വറ്റൽമുളക് വറുത്തെടുക്കാം.
- വറുത്തുവെച്ച കടുക്,മുളക്,കായവും നേരത്തെ പെരട്ടി മാറ്റിവെച്ച മാങ്ങയിൽ നിന്ന് ഇറങ്ങിയ വെള്ളവും ചേർത്ത് അരച്ചെടുക്കാം.
- അരച്ച് അരപ്പ് മാങ്ങയിൽ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.