കോളിഫ്ലവർ ഫ്രൈ
- കോളിഫ്ലവർ : 1 എണ്ണം
- ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് : 1½ സ്പൂൺ
- കുരുമുളകുപൊടി : 2 സ്പൂൺ
- കോൺഫ്ലവർ : 4 ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- മൈദ : ½ കപ്പ്
- ഓയിൽ : 2 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- വെള്ളം : ആവശ്യത്തിന്
- സോയാസോസ് : 1 സ്പൂൺ
- ടൊമാറ്റോ സോസ് : 2 സ്പൂൺ
- ക്യാപ്സിക്കം : 1 എണ്ണം
- പച്ചമുളക് : 2 എണ്ണം
- വിനാഗിരി : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- കഴുകി വൃത്തിയാക്കിയ കോളിഫ്ലവർ ചൂടുവെള്ളത്തിൽ ഇട്ട് വാട്ടിയെടുത്ത് വെള്ളം തോരാൻ വയ്ക്കാം.
- വാട്ടിയെടുത്ത കോളിഫ്ലവർ ഒരു ബൗളിലേക്ക് ഇട്ട് 1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 സ്പൂൺ കുരുമുളകുപൊടി,2 സ്പൂൺ കോൺഫ്ലവർ,½ സ്പൂൺ ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കാം.
- മറ്റൊരു ബൗളിലേക്ക് ½ കപ്പ് മൈദ,1 സ്പൂൺ കോൺഫ്ലവർ,2 സ്പോൺ ഓയിൽ,വെള്ളവും ചേർത്ത് മിക്സ് ചെയ്യാം.
- മിക്സ് ചെയ്ത മാവിലേക്ക് കോളിഫ്ലവർ ഇട്ടു കൊടുക്കാം.
- ഒരു പാൻ വെച്ച് എണ്ണ ചൂടാക്കി കോളിഫ്ലെവർ വറുത് എടുക്കാം.
- ഒരു ചെറിയ ബൗളിലേക്ക് സോയാസോസ് 1 സ്പൂൺ,2 സ്പൂൺ ടൊമാറ്റോ സോസ്,1½ സ്പൂൺ കോൺഫ്ലവർ,കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്തു വയ്ക്കാം.ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ക്യാപ്സിക്കം,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി കുരുമുളകുപൊടി 1 സ്പൂൺ ചേർത്ത് തയ്യാറാക്കിവെച്ച് സോസ് ഒഴിച്ച് കൊടുക്കാം.
- കുറച്ചു വെള്ളം ചേർത്ത് ഇളക്കി വിനാഗിരിയും ചേർത്ത് വറുത്തുവച്ച കോളിഫ്ലവർ ചേർത്തു കൊടുക്കാം.