നാരങ്ങ അച്ചാർ
- നാരങ്ങ : ½ kg
- ഉപ്പ് : ആവിശ്യത്തിന്
- കടുക് : 1 സ്പൂൺ
- നല്ലെണ്ണ : ആവശ്യത്തിന്
- വെളുത്തുള്ളി : ഒരു കുട
- ഇഞ്ചി : ഒരു വലിയ കഷണം
- വറ്റൽ മുളക് : 4/5 എണ്ണം
- കറിവേപ്പില : 2 തണ്ട്
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 2 സ്പൂൺ
- ഉലുവാപ്പൊടി : ¼ സ്പൂൺ
- വിനാഗിരി : ½ കപ്പ്
പാകം ചെയ്യുന്ന വിധം
- ചെറുനാരങ്ങ ചെറു വലിപ്പത്തിൽ അരിഞ്ഞ് ഒരു കുപ്പിൽ ഇട്ട് കുറച്ച് ഉപ്പ് ചേർത്ത് ഒരാഴ്ചത്തേക്ക് മാറ്റി വെക്കാം.
- ഒരാഴ്ചയ്ക്കുശേഷം അച്ചാർ ഇടാവുന്നതാണ്.
- ഒരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്ത് കടുകിട്ട് വെളുത്തുള്ളി,ഇഞ്ചി ചെറുതായി അറിഞ്ഞത്,വറ്റിൽമുളക് ചേർത്ത് മൂപ്പിച്ച് കറിവേപ്പില ചേർത്ത് ഇളക്കി മഞ്ഞൾപൊടി,മുളകുപൊടി,ഉലുവപൊടിയും ചേർത്ത ഇളക്കി വിനാഗിരി ഒഴിച്ച് ഒരാഴ്ച്ച പഴക്കമുള്ള നാരങ്ങ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി വേവിച്ച് എടുക്കാം.