Skip to content

June 10, 2023

ഫ്രൈഡ് റൈസ്

ഫ്രൈഡ് റൈസ്

  • ചിക്കൻ : 1kg
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • മുളകുപൊടി : 2 സ്പൂൺ
  • ചിക്കൻ മസാല : 1 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • അരിപൊടി : ½ കപ്പ്
  • എണ്ണ : ആവശ്യത്തിന്
  • അരി : 1kg
  • സവോള : 1 എണ്ണം
  • ക്യാരറ്റ് : 1കപ്പ്
  • ബീൻസ് : 1കപ്പ്
  • മുട്ട : 3 എണ്ണം
  • കുരുമുളകുപൊടി : ½ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • 1kg ചിക്കനിലേക്ക് മഞ്ഞൾപൊടി,മുളകുപൊടി,ചിക്കൻ മസാല,ഉപ്പ്,അരിപ്പൊടി ചേർത്ത് മിക്സ് ചെയ്ത് വയ്ക്കാം.
  • ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചിക്കൻ പൊരിച്ചെടുക്കാം.
  • പൊരിച്ചെടുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കാം.റൈസ് വേവിച്ച് ഊറ്റി എടുക്കാം.
  • റൈസ് പാകമായ വേവ് ആവുമ്പോൾ ഊറ്റി മാറ്റി വയ്ക്കാം.
  • ഒരു കടായിലേക്ക് എണ്ണ ഒഴിച്ചു കൊടുത്ത് സവാള അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി ബീൻസും,ക്യാരറ്റും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം.
  • വെജിറ്റബിൾ നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി റൈസ് ചേർത്തു കൊടുക്കാം.
  • റൈസിലേക്ക് ½ സ്പൂൺ മുളകുപൊടി ½ സ്പൂൺ കുരുമുളകുപൊടി ചേർത്ത് ഇളക്കി വറുത്തു വെച്ച് ചെറിയ കഷണങ്ങളാകിയ ചിക്കൻ ചേർത്ത് കൊടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes