കൂർക്ക തോരൻ
- കൂരക്ക : ½ kg
- ഉപ്പ് : പാകത്തിന്
- തേങ്ങ : 1 മുറി
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : ½ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കടുക് : ½ സ്പൂൺ
- ചെറിയുള്ളി : 1 കപ്പ്
- വെളുത്തുള്ളി : 3 അല്ലി
- പച്ചമുളക് : 3 എണ്ണം
- കറുവേപ്പില : 3 തണ്ട്
പാകം ചെയ്യുന്ന വിധം
- കൂർക്ക ചെറുതായി അരിഞ്ഞ് കുറച്ച് ഉപ്പ്,വെള്ളവും ചേർത്ത് കുറച്ചുനേരം വെക്കാം.
- തേങ്ങാ ചിരകിയതിലേക്ക് മഞ്ഞൾപൊടി,മുളകുപൊടി ചേർത്ത് ഇളക്കി വെക്കാം.
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് കടുക് പൊട്ടിച്ച് ചെറിയുള്ളി ഇട്ടുകൊടുത്ത് പച്ചമുളകും വെളുത്തുള്ളിയും ചേർത്തു കൊടുക്കാം.
- ഉള്ളി വഴണ്ട് വരുമ്പോൾ ഇളക്കി വച്ച തേങ്ങാ ചേർത്ത് ചെറുതായി അരിഞ്ഞുവച്ച കൂർക്കയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി കറുവേപ്പിലും കുറച്ച് വെള്ളം തളിച്ച് മൂടിവെക്കാം.
- വെന്ത് കഴിയുമ്പോൾ മൂടി തുറന്ന് ഇളക്കി എടുക്കാം.