Skip to content

June 10, 2023

സോയയും കടലയും ഇരിപ്പുണ്ടോ എങ്കിൽ ഇത് ഒന്ന് ചെയ്തു നോക്കാൻ മറക്കല്ലേ

കടല പെരട്ട്

  • കടല : 250 gm
  • സോയാ ചക്സ് : 250 gm
  • തേങ്ങകൊത് : 1 കപ്പ്
  • പെരുമജീരകം : 1 സ്പൂൺ
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • സവോള : 2 എണ്ണം
  • ഉപ്പ് : പാകത്തിന്
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1സ്പൂൺ
  • പച്ചമുളക് : 3എണ്ണം
  • തക്കാളി : 1 എണ്ണം
  • കറിവേപ്പില : 2 തണ്ട്
  • മുളകുപൊടി : ½ സ്പൂൺ
  • മല്ലിപ്പൊടി : 1 സ്പൂൺ
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • ഗരം മസാല : 1 സ്പൂൺ
  • വെള്ളം : ആവശ്യത്തിന്
  • കുരുമുളക് പൊടി : ¼ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • കടല കുക്കറിലിട്ട് വേവിച്ചെടുക്കാം.ഒരു പാനിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് തേങ്ങാക്കൊത്ത്,പെരുംജീരകവും ഇട്ടു കൊടുക്കാം.അരിഞ്ഞുവെച്ച സവാള ചേർത്തു കൊടുക്കാം.
  • കുറച്ചു ഉപ്പ് ചേർത്ത് ഇഞ്ചി,വെളുത്തുള്ളി ചതച്ചതും,പച്ചമുളകും ചേർത്ത് കൊടുക്കാം.
  • തക്കാളി കറിവേപ്പിലയും ചേർത്തു കൊടുക്കാം.വേവിച്ച അരിഞ്ഞുവെച്ച സോയ ചങ്ക്സ് ചേർത്തു കൊടുക്കാം.
  • നന്നായി ചേർത്തിളക്കി പൊടികൾ ചേർത്ത് കൊടുക്കാം.
  • മഞ്ഞൾപൊടി,മല്ലിപ്പൊടി,മുളകുപൊടി,മസാലപ്പൊടി ചേർത്തിളക്കി പച്ചമണം മാറി വരുമ്പോൾ കുറച്ചു വെള്ളം ചേർത്ത് ഇളക്കി വേവിച്ചു വെച്ച കടല ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് ഇളക്കാം.
  • ¼ സ്പൂൺ കുരുമുളകുപൊടി ചേർത്ത് പെരട്ടിയെടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes