ചിക്കൻ ഫ്രൈ
- ചിക്കൻ : 1 kg
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- ചുവന്നുള്ളി : 10 എണ്ണം
- വെളുത്തുള്ളി : 10 അല്ലി
- പെരുംജീരകം : 1 സ്പൂൺ
- ഇഞ്ചി : ½ കഷ്ണം
- വറ്റിൽമുളക് : 15 എണ്ണം പൊടിച്ചത്
- കറിവേപ്പില : 4 തണ്ട്
- വെളിച്ചെണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ചിക്കനിലേക്ക് മഞ്ഞൾപ്പൊടി,മുളകുപൊടി പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി പുരട്ടി വെക്കാം.
- ചുവന്നുള്ളി,പെരുഞ്ചീരകം,ഇഞ്ചി,വെളുത്തുള്ളി ഇതെല്ലാം ഒന്നിച്ച് അരച്ച് പൊടിച്ച വറ്റൽമുളകും ചിക്കനിലേക്ക് ചേർത്തു കൊടുക്കാം.
- ചിക്കൻ വറുക്കാൻ ആവശ്യത്തിനുള്ള ഒഴിച്ച് 4 തണ്ട് കറിവേപ്പില ചേർത്ത് അതിലേക്ക് ചിക്കൻ ഓരോന്നായി ഇട്ട് അടച്ചു വയ്ക്കാം.
- ഇടയ്ക്ക് മൂടി തുറന്നു മറിച്ചിട്ട് കൊടുക്കാം.അങ്ങനെ എല്ലാം വറുത്തെടുക്കാം.