കുക്കറിൽ ചിക്കൻ കറി
- ചിക്കൻ : 1kg
- പെരുമജീരകം : 1 സ്പൂൺ
- ഇഞ്ചി : 1 കഷ്ണം
- കുരുമുളക് : 1 സ്പൂൺ
- വെളുത്തുള്ളി : 10 അല്ലി
- വെളിച്ചെണ്ണ : ആവശ്യത്തിന്
- സവോള : 2 എണ്ണം
- മഞ്ഞൾപൊടി : ¼ സ്പൂൺ
- പച്ചമുളക് : 4 എണ്ണം മുളകുപൊടി : 1½ സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- തക്കാളി : 2
- ഉപ്പ് : പാവത്തിന്
- ഗരം മസാല : ½ സ്പൂൺ
- കറിവേപ്പില : 3 തണ്ട്
- ചുവന്നുള്ളി : ½ കപ്പ്
പാകം ചെയ്യുന്ന വിധം
- 1kg ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കാം.
- ചിക്കനിലേക്ക് ചേർക്കാൻ കുരുമുളക്,പെരുംജീരകം,ഇഞ്ചി,വെളുത്തുള്ളി ഒന്ന് അരച്ചെടുക്കാം.കുക്കർ അടുപ്പിൽ വച്ച് ചൂടായതിനു ശേഷം എണ്ണ ഒഴിച്ചുകൊടുത്ത് അരച്ചുവെച്ച് മസാല അതിലേക്ക് ചേർത്ത് വഴറ്റാം.
- സവാള അരിഞ്ഞത് ചേർത്ത് ഇളക്കി മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം.
- ഉള്ളി നന്നായി വഴണ്ട് വരുമ്പോൾ പച്ചമുളക് മുളകുപൊടി, മല്ലിപ്പൊടി ചേർത്തു നന്നായി ഇളക്കി കൊടുക്കാം.പൊടികളുടെ പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം.
- നന്നായി ഇളക്കി രണ്ടു മിനിറ്റ് അടച്ചു വയ്ക്കാം.
- രണ്ടു മിനിറ്റിനു ശേഷംരണ്ടു മിനിറ്റിനുശേഷം ഗ്രേവിയിലേക്ക് ചിക്കൻ ചേർത്ത് ഇളക്കി ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം.
- ഒരു വിസിൽ അടിച്ചു വേവിച്ചെടുക്കാം.
- കറിയിലേക്ക് പാകത്തിന് ഉപ്പ്,ഗരം മസാലയും ചേർത്തു കൊടുക്കാം.
- ചെറിയുള്ളിയും കറിവേപ്പിലയും വയറ്റി ചേർത്ത് ഇളക്കിയെടുക്കാം.