ബീഫ് റോസ്റ്റ്
- ബീഫ് : 1 kg
- പാചകുരുമുളക് : 4 എണ്ണം
- കാന്താരി : 20 എണ്ണം
- വെളുത്തുള്ളി :10 അല്ലി
- ഇഞ്ചി : 1 കഷ്ണം
- തേങ്ങകൊത്: ½ കപ്പ്
- മഞ്ഞൾപൊടി : ½ സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- സവോള :1 എണ്ണം
- ഉപ്പ് : ആവിശ്യത്തിന്
- കറുവേപ്പില : 2 തണ്ട്
- മസാല : 1 സ്പൂൺ
- വെള്ളം : ആവിശ്യത്തിന്
- വെളിച്ചെണ്ണ : ആവിശ്യത്തിന്
- പെരുമജീരം : ½ സ്പൂൺ
- ചുവനുള്ളി : 1 കപ്പ്
- കുരുമുളകുപൊടി : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- പച്ചക്കുരുമുളക്,ഇഞ്ചി,കാന്താരി,വെളുത്തുള്ളി ചേർത്ത് ചതച്ചെടുക്കാം.
- കുക്കറിലേക്ക് ബീഫ് ഇട്ടുകൊടുത്ത് തേങ്ങാക്കൊത്ത്,മഞ്ഞൾപൊടി,മുളകുപൊടി,ചതച്ചുവെച്ച് കൂട്ട്,സവോള അരിഞ്ഞത്,മസാല,പാകത്തിന് ഉപ്പ്,കറിവേപ്പില ഇട്ട് ഇളക്കി പാകത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വിസിൽ അടിക്കാം.
- ബീഫ് വെന്ത് ചെയ്യുമ്പോൾ ഒരു പാനിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് പെരുംജീരകം,ചെറിയുള്ളി ചേർത്തു വയട്ടി വേവിച്ചുവെച്ച ബീഫ് ചേർത്തു കൊടുക്കാം.ബീഫ് നന്നായി തിളപ്പിച്ച് വെള്ളം പറ്റിച്ച് മസാലയും,കുരുമുളകു പൊടിയും ചേർത്ത് ഇളക്കി പെരട്ടി കറിവേപ്പില ഇട്ട് എടുക്കാം.