പൊറോട്ട
- മൈദ : 1 kg
- ഉപ്പ് : 1 സ്പൂൺ
- പഞ്ചസാര : 1 സ്പൂൺ
- വെള്ളം : 1 കപ്പ്
- എണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ ഉപ്പും ഒരു സ്പൂൺ പഞ്ചസാരയും ഇട്ടുകൊടുത് ഒരു കപ്പ് വെള്ളവും ചേർത്ത് കൊടുക്കാം.വെള്ളം ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി കൊടുക്കാം പൊറോട്ട മാവ് നല്ല പരുവം ആവുമ്പോൾ ഒരു ടേബിളിലേക്ക് കുറച്ച് മൈദ ഇട്ട് അതിനു മുകളിലേക്ക് കുഴച്ചുവെച്ച് മൈദ ഇട്ടുകൊടുത്തത് നന്നായി ഇളക്കി ഒന്നുകൂടി കുഴച്ചെടുക്കാം.
- കുറച്ച് എണ്ണമയവും തടവി കൊടുക്കണം.ഒരു 15 മിനിറ്റ് കഴിയുമ്പോൾ പൊറോട്ട ബോൾ ഉണ്ടാക്കിയെടുക്കാം.
- പൊറോട്ട ബോളിന് മുകളിൽ കുറച്ച് എണ്ണ തടവി കൊടുത്ത് നനവുള്ള തോർത്ത് മുകളിൽ ഇട്ടു കൊടുക്കാം
- മാവിന്റെ ബോൾ ഓരോന്നും വീശി എടുക്കണം.
- ഒരു ചപ്പാത്തി പിടി കൊണ്ട് ഒന്ന് പരത്തിയെടുത്ത് വീശി കുറച്ച് എണ്ണയും മാവും വീശിയ മാവിന്റ മുകളിൽ വിതറി കൊടുക്കണം.
- അടിച്ചു വീശിയ പൊറോട്ട മാവിന്റ നടുവിലൂടെ കീറി ചുറ്റിവയ്ക്കാം.
- ചുറ്റി വച്ചിരിക്കുന്ന പൊറോട്ട മാവ് അഞ്ചു മിനിറ്റ് നനഞ്ഞ തോർത്തുകൊണ്ട് മൂടി വയ്ക്കാം.
- അഞ്ചു മിനിറ്റ് കഴിഞ്ഞ് ഓരോന്നായി ചുട്ടെടുക്കാം.
ചിക്കൻ കറി
- ചിക്കൻ : 1kg
- വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- സവാള : 3 എണ്ണം
- ഉപ്പ് : പാകത്തിന്
- പച്ചമുളക് : 3 എണ്ണം
- തക്കാളി : 2 എണ്ണം
- കറിവേപ്പില : 3 തണ്ട്
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മുളകുപൊടി : 2 സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- കുരുമുളകുപൊടി : 1 സ്പൂൺ
- ഗരം മസാല : 2 സ്പൂൺ
- വെള്ളം : ½ കപ്പ്
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് മൂപ്പിക്കാം.മൂത്ത ഇഞ്ചി വെളുത്തുള്ളിയിലേക്ക് സവാള അരിഞ്ഞതും ഉപ്പും ½ സ്പൂൺ ചേർത്തു കൊടുക്കാം.
- വാടി വന്ന സവാളയിലേക്ക് പച്ചമുളക്, കറിവേപ്പിലയും ചേർത്ത് ഇളക്കി പൊടികൾ ചേർത്തു കൊടുക്കാം.
- മഞ്ഞൾപ്പൊടി, മുളകുപൊടിയും, മല്ലിപ്പൊടി, കുരുമുളകുപൊടി, ചിക്കൻ മസാലയും ചേർത്ത് ഇളക്കി തക്കാളിയും ചേർത്ത് കൊടുത്ത് ചിക്കൻ ഇട്ടുകൊടുത്ത് വേകുവാൻ ആവശ്യമായ ½ കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.
- അടച്ചുവെച്ച ചിക്കൻ വെന്തു പാകമാകുമ്പോൾ 2 തണ്ട് കറിവേപ്പിലയും ചേർത്ത് വാങ്ങിവയ്ക്കും.