ചിക്കൻ പെരട്ട്
- ചിക്കൻ : 1kg
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- മല്ലിപ്പൊടി : 1½ സ്പൂൺ
- കുരുമുളകുപൊടി :1 സ്പൂൺ
- ഉപ്പ് : പാകത്തിന്
- നാരങ്ങ : ½ മുറി
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കറിവേപ്പില : 4 തണ്ട്
- തേങ്ങാക്കൊത്ത് : ½ കപ്പ്
- ഇഞ്ചി : 1 സ്പൂൺ
- വെളുത്തുള്ളി : 1 സ്പൂൺ
- പച്ചമുളക് : 4 എണ്ണം
- സവോള : 1 എണ്ണം
- ചുവന്നുള്ളി : ½ കപ്പ്
- മല്ലിയില : ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ചിക്കനിലേക്ക് മസാല പുരട്ടാൻ മുളകുപൊടി,മഞ്ഞൾപൊടി,മല്ലിപൊടി,കുരുമുളകുപൊടി,പാകത്തിന് ഉപ്പ്,½ മുറി നാരങ്ങാനീര്,1 സ്പൂൺ വെളിച്ചെണ്ണ,തേങ്ങാക്കൊത്ത്,കറിവേപ്പിലയും നന്നായി ഇളക്കി 15 മിനിറ്റ് വയ്ക്കാം.
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നാല് പച്ചമുളക് കീറിയതും ചേർത്തു കൊടുക്കാം.
- 1 സവാള അരിഞ്ഞതും ചേർത്ത് ഇളക്കി കവാനുള്ളി ചേർക്കാം.
- 2 രണ്ടു കറിവേപ്പില ചേർത്ത് ഇളക്കി പെരട്ടി വെച്ച് ചിക്കൻ ചേർത്ത് നന്നായി ഇളക്കി അടച്ചു വയ്ക്കാം.
- ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കണം.ചിക്കനിലെ വെള്ളം വറ്റി നന്നായി പെരട്ടി മല്ലിയെല ഇട്ട് എടുക്കാം.