ചിക്കൻ ഫ്രൈ
- ചിക്കൻ : 1 kg
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഉപ്പ് : ¼ സ്പൂൺ
- മുളകുപൊടി : 1 ½ സ്പൂൺ
- ഗരം മസാല : ½ സ്പൂൺ
- കുരുമുളകുപൊടി :
- വറ്റൽ മുളക് : 8 എണ്ണം ചതച്ചത്
- പെരുംജീരകം : ½ സ്പൂൺ പൊടിച്ചത്
- അരിപ്പൊടി : 1 സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി : ½ സ്പൂൺ
- നാരങ്ങാനീര് : 1 സ്പൂൺ
- എണ്ണ : ആവശ്യത്തിന്
- കറിവേപ്പില : 3 തണ്ട്
പാകം ചെയ്യുന്ന വിധം
- 1 kg ചിക്കനിലേക്ക് മഞ്ഞപ്പൊടി,ഉപ്പ്, മുളകുപൊടി,ഗരം മസാല, കുരുമുളകുപൊടി, വറ്റൽ മുളക് പൊടിച്ചത്, പെരുംജീരകം പൊടിച്ചത്, നാരങ്ങാനീര് ചേർത്ത് ഇളക്കി പെരട്ടി 1 മണിക്കൂർ മസാല പിടിക്കാൻ വയ്ക്കാം.
- 1 മണിക്കൂർ കഴിയുമ്പോൾ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ വറുത്തെടുക്കാം.ബാക്കിവന്ന മസാലയിലേക്ക് 3 തണ്ട് കറിവേപ്പിലയും ചേർത്ത് ചിക്കൻ വറുത്ത എണ്ണയിലേക്ക് ഇട്ടു വറുത്ത് കോരി ചിക്കൻ വറുത്തതിലേക്ക് ചേർത്തു കൊടുക്കാം.
v