മീൻ പീര
- ചെറിയുള്ളി : 1 കപ്പ്
- ഇഞ്ചി : ഒരു വലിയ കഷ്ണം ചെറുതായി അറിഞ്ഞത്
- പച്ചമുളക് : 6 എണ്ണം
- വെളുത്തുള്ളി : 10/12 എണ്ണം
- തേങ്ങ : 1 മുറി
- കറിവേപ്പില : 3 തണ്ട്
- മഞ്ഞൾപൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- കുടംപുളി : 3/4 എണ്ണം
- വെളിച്ചെണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു ചട്ടിയിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ചെറിയ ഉള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,തേങ്ങാ തിരുവിയത്,കറിവേപ്പില,മഞ്ഞൾപ്പൊടി,പാകത്തിന് ഉപ്പ്,വെള്ളത്തിൽ കുതിർത്ത പുളി വെള്ളത്തോടെ ഒഴിച്ച് നന്നായി കൈകൊണ്ട് ഞെരടി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി മീൻ ചേർത്തു കൊടുക്കാം.
- മീൻ ചേർത്തതിനുശേഷം പതിയെ ഇളക്കി കൊടുക്കണം.കൂട്ടിപ്പൊത്തിവെച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാം.
- മുകളിൽ കുറച്ചു കറിവേപ്പില ഇട്ടുകൊടുത്ത് വാങ്ങി വയ്ക്കാം.