മുരിങ്ങയില മുട്ട തോരൻ
- മുരിങ്ങയില : അവിഷത്തിന്
- മുട്ട : 2 എണ്ണം
- വെളുത്തുള്ളി : 2/3 അല്ലി
- പച്ചമുളക് : 2 എണ്ണം
- ജീരകം : ¼ സ്പൂൺ
- തേങ്ങ : ½ മുറി
- മഞ്ഞൾപൊടി : ¼ സ്പൂൺ
- കാടുക് : ½ സ്പൂൺ
- ചെറിയുള്ളി : ½ കപ്പ്
- വെളിച്ചെണ്ണ : ആവിശ്യത്തിന്
- ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
മുരിങ്ങയിലയിലേക്ക് ചേർക്കുവാനുള്ള അരപ്പ് തയ്യാറാക്കാൻ ഒരു ജാറിലേക്ക് വെളുത്തുള്ളി,പച്ചമുളക്,ജീരകം,½ മുറി തേങ്ങ,മഞ്ഞൾപൊടിയും ചേർത്ത് ചതച്ചെടുക്കാം.ഒരു പാനിലേക്ക് വെളി ഒഴിച്ചുകൊടുത്ത് കടുക് പൊട്ടിച്ച് ചെറിയുള്ളി ചേർത്തു കൊടുക്കാം.ചെറിയ ഉള്ളി വഴണ്ട് വരുമ്പോൾ വൃത്തിയാക്കിവെച്ച മുരിങ്ങയില ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.മുരിങ്ങയില വാടിയതിനു ശേഷം രണ്ടു മുട്ട പൊട്ടിച്ചൊഴിച് ഇളക്കാം.മുട്ട നന്നായി പൊടിച്ച് അരച്ചുവെച്ച അരപ്പ് ചേർത്തു കൊടുത്ത് ഇളക്കി എടുക്കാം