മത്തങ്ങാ പയർ എരിശ്ശേരി
- പയർ :150 ജിഎം
- മത്തങ്ങാ : ½ മുറി
- ഉപ്പ് : പാകത്തിന്
- തേങ്ങ : ½ മുറി
- പച്ചമുളക് : 6 എണ്ണം
- ചുവന്നുള്ളി : 4 എണ്ണം
- വെളുത്തുള്ളി : 2 അല്ലി
- ജിരകം : ½ സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കടുക് : ½ സ്പൂൺ
- കറിവേപ്പില : 2 തണ്ട്
പാകം ചെയ്യുന്ന വിധം
- വൻപയർ കുക്കറിലെക്കിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.
- മത്തങ്ങാ ഉപ്പ് ഇട്ട് വേവിച് ഉടച്ചത്തിലേക്ക് പയർ വേവിച്ചത് ചേർത്ത് കൊടുത്ത് അരപ്പ് തയാറാക്കാം.
- ഒരുമുറി തേങ്ങ ചിരകിയത്തിലേക്ക് ചുവന്നുള്ളി,ജീരകം, പച്ചമുളക് 4 എണ്ണം, മഞ്ഞൾപൊടി ചേർത്ത് അരച്ചത് മത്തനിലേക്ക് ചേർത്ത് പാകത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കാം.
- എണ്ണ ചുടാക്കി കടുക് പൊട്ടിച് 2 പച്ചമുളക്, കറിവേപ്പിലയും ഇട്ട് കറിയിലേക്ക് ചേർത്തുകൊടുക്കാം.