പെപ്പർ ചിക്കൻ
- ചിക്കൻ : 1 kg
- വെളിച്ചെണ്ണ : ആവിശ്യത്തിന്
- പെരുമജീരകം : ½ സ്പൂൺ
- സവോള : 3 എണ്ണം
- ഇഞ്ചി,വെളുത്തുള്ളി : 1 സ്പൂൺ
- പച്ചമുളക് : 4 എണ്ണം
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- ഗരംമസാല : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- മല്ലിയില : ആവിശ്യത്തിന്
- കുരുമുളകുപൊടി : 1 സ്പൂൺ
- നാരങ്ങ നീര് : 1 സ്പൂൺ
പാകം ചെയുന്ന വിധം
- ഒരു കടായി വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് പെരുംജീരകം ചേർത്തു കൊടുക്കാം.
- സവാള അരിഞ്ഞത് ഇട്ടുകൊടുത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് ഇളക്കാം.
- സവാള വഴണ്ട് വരുമ്പോൾ പൊടികൾ ചേർത്തു കൊടുക്കാം.
- മഞ്ഞൾപൊടി,മുളകുപൊടി,ഗരംമസാലയും ചേർത്ത് ഇളക്കി ചിക്കൻ ഇട്ടുകൊടുത്ത് പാകത്തിന് ഉപ്പും,മല്ലിയിലയും ചേർത്തു നന്നായി ഇളക്കി കൊടുക്കാം.
- നന്നായി ഇളക്കിയതിനു ശേഷം 1 സ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കാം.
- വീണ്ടും നന്നായി ഇളക്കി ഒരു മുറി നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് ഇളക്കി അടച്ചു വയ്ക്കാം.
- ഇടയ്ക്ക് മൂടി തുറന്ന് ഇളക്കി കൊടുത്ത് അടച്ചുവെച്ച് പെരട്ടിയെടുക്കാം.