കടല കറി
- കടല : 300 gm
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വെളിച്ചെണ്ണ : ആവിശ്യത്തിന്
- പച്ചമുളക് : 4 എണ്ണം
- സവോള : 2 എണ്ണം
- കറിവേപ്പില : 2 തണ്ട്
- ഇഞ്ചി വെളുത്തുള്ളി :1 സ്പൂൺ ചതച്ചത്
- മുളകുപൊടി : 1 സ്പൂൺ
- മല്ലിപൊടി : 1½ സ്പൂൺ
- പെരുംജിരകപ്പൊടി : ¼ സ്പൂൺ
- ഗരംമസാല : ½ സ്പൂൺ
- തക്കാളി : 2 എണ്ണം
പാകം ചെയ്യുന്ന വിധം
- 300 gm കടല കഴുകി വൃത്തിയാക്കി കുക്കറിലിട്ട് ¼ സ്പൂൺ മഞ്ഞപ്പൊടി,½ സ്പൂൺ ഉപ്പും കടല വേകാൻ പാകം വെള്ളമൊഴിച്ച് 4 വിസിൽ ഇട്ട് കടല വേവിച്ചെടുക്കാം.
- കുറച്ച് കടല വേവിച്ചത് അരച്ച് ചേര്ക്കാൻ മാറ്റിവെക്കാം ഒരു കടായിലേക്ക് എണ്ണ ഒഴിച്ച് പച്ചമുളക്,സവോള, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റി 1 സ്പൂൺ ഇഞ്ചി,വെളുത്തുള്ളി ചതച്ചത്,¼ സ്പൂൺ മഞ്ഞൾ പൊടി,1 സ്പൂൺ മുളകുപൊടി,2 സ്പൂൺ മല്ലിപൊടി,¼ സ്പൂൺ പെരുംജീരകപൊടി, ഗരംമസാലയും ചേർത്ത് ഇളക്കി വേവിച്ചു വെച്ച കടലയും ചെറുത് ഇളക്കം.
- നേരത്തെ മാറ്റിവെച്ച കടലയും ഇതിലേക്ക് അരച്ച് ചേർത്ത് കൊടുക്കാം. ഇങ്ങന്നെ ചെയ്താൽ കറിക്കും കൊഴുപ്പുകിട്ടും.
- കുറച്ച് ആവിശ്യത്തിന് വെള്ളം ചേർത്ത് തക്കാളി അരിഞ്ഞതും ചേർത്ത് അടച്ചുവെച്ച് വേവിക്കാം.
- കറി പാകമാകുബോൾ കറിവേപ്പില ചേർത്ത് എടുക്കാം.