പാവയ്ക്ക ഫ്രൈ
- പാവയ്ക്ക : 2 എണ്ണം
- മുളക് പൊടി : 2 സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- സവാള : 2 എണ്ണം
- കറിവേപ്പില : 3 തണ്ട്
- തേങ്ങാക്കൊത്ത് : ½ കപ്പ്
- കുരുമുളകുപൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
പാവയ്ക്ക ചെറുതായി നീളത്തിൽ അരിഞ്ഞ് അതിലേക്ക് മഞ്ഞൾപ്പൊടി,മുളകുപൊടി,ഉപ്പും ചേർത്ത് 5 മിനിറ്റ് പെരട്ടിവയ്ക്കാം.ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു എണ്ണ ചൂടാവുമ്പോൾ പാവയ്ക്ക വറുത്തെടുക്കാം.പാവയ്ക്ക വറുത്ത എണ്ണയിലേക്ക് തേങ്ങാക്കൊത്തും കറിവേപ്പിലയും വറുത്തു കോരി വറുത്തു വച്ചിരിക്കുന്ന പാവയ്ക്കയിലേക്ക് ചേർത്തു കൊടുക്കാം.വേറൊരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് മുളകുപൊടിയും കുരുമുളകു പൊടിയും മൂപ്പിച്ച് പാവയ്ക്ക വറുത്തത് സവാളയും തേങ്ങാക്കൊത്തും അതിലേക്ക് ചേർത്ത് ഇളക്കിയെടുക്കാം.