മൈസൂർ ബോണ്ട
തൈര് : 1 കപ്പ്
മൈദ : 1½ കപ്പ്
സോഡാപ്പൊടി : ¼ സ്പോൺ
ജീരകം : ¼ സ്പൂൺ
പെരുംജീരകം : ½ സ്പൂൺ
ഇഞ്ചി ചതച്ചത് : ¼ സ്പൂൺ
പച്ചമുളക് : 2 എണ്ണം
മല്ലിയില : 1 സ്പൂൺ
ഉപ്പ് : പാകത്തിന്
പഞ്ചസാര : 2 സ്പൂൺ
എണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിലേക്ക് 1 കപ്പ് തൈരും,1/2 കപ്പ് മൈദയും ഇട്ടുകൊടുത്ത് ജീരകവും,പെരുംജീരകവും,ഇഞ്ചി ചതച്ചത്,പച്ചമുളക്,മല്ലിയില,പാകത്തിന് ഉപ്പും ചേർത്ത് കുഴച്ച് 15 മിനിറ്റ് വയ്ക്കാം.15 മിനിറ്റ് കഴിഞ്ഞ് 2 സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി വെക്കാം.എണ്ണ ചൂടാക്കി ഓരോ ബോൾ ആക്കി പൊരിച്ചെടുക്കാം.