ഉരുളക്കിഴങ്ങ് ഫ്രൈ
- ഉരുളക്കിഴങ്ങ് : 3 എണ്ണം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കടുക് : ½ സ്പൂൺ
- പെരുംജീരകം : ½ സ്പൂൺ
- ചുവന്നുള്ളി : ½ കപ്പ്
- ഉപ്പ് : പാകത്തിന്
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മുളകുപൊടി : ½ സ്പൂൺ
- മസാല : ¼ സ്പൂൺ
- കുരുമുളകുപൊടി : ¼ സ്പൂൺ
- കറിവേപ്പില : 2 തണ്ട്
പാകം ചെയ്യുന്ന വിധം
- പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് കടുകും പെരുംജീരകവും ചേർത്തു കൊടുക്കാം.
- ചുവന്നുള്ളി ½ കപ്പ് ചേർത്തുകൊടുത്ത് ഉരുളക്കിഴങ്ങും ചേർത്ത് പാകത്തിന് ഉപ്പും ഇട്ട് ഇളക്കി അടച്ച് വയ്ക്കാം.
- ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോൾ മഞ്ഞൾപൊടി,മുളകുപൊടി,മസാലപ്പൊടി,കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി ഫ്രൈ ആക്കി എടുക്കാം.