ഉരുളക്കിഴങ്ങ് ചിക്കൻ കറി
- ചിക്കൻ : 1 ½ kg
- ഉരുളക്കിഴങ്ങ് : 3 എണ്ണം മീഡിയം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- മഞ്ഞൾപൊടി : ½ സ്പൂൺ
- മുളകുപൊടി : 1 ½ സ്പൂൺ
- ചുവന്നുള്ളി : ½ കപ്പ്
- സവോള : 2 എണ്ണം
- ഉപ്പ് : പാകത്തിന്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- തക്കാളി : 2 എണ്ണം മീഡിയം
- പച്ചമുളക് : 4 എണ്ണം
- കറിവേപ്പില : 3 തണ്ട്
- മല്ലിപ്പൊടി : 1 ½ സ്പൂൺ
- വെള്ളം : പാകത്തിന്
- കുരുമുളകുപൊടി : 1 സ്പൂൺ
- ഗരംമസാല : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം.
- ½ സ്പൂൺ മുളകുപൊടി ¼ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് വയറ്റി കോരി എടുക്കാം.
- ഉരുളക്കിഴങ്ങ് വയറ്റിയ എണ്ണയിലേക്ക് കുറച്ച് എണ്ണ ഒഴിച്ചുകൊടുത്ത് ചെറിയ ഉള്ളി ഇട്ടു കൊടുക്കാം.കൂടെ സവോളയും ചേർത്ത് നന്നായി വഴറ്റി കുറച്ചു ഉപ്പും ചേർത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചത്,തക്കാളി,പച്ചമുളക്,കറിവേപ്പിലയും ചേർത്തു കൊടുത്തു കുറച്ചു സമയം അടച്ചു വയ്ക്കാം.
- 1 സ്പൂൺ മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി കുറച്ചു വെള്ളമൊഴിച്ച് വയറ്റിയ ഉരുളക്കിഴങ്ങും ചിക്കനും ചേർത്ത് 1 സ്പൂൺ ഗരം മസാല,കുരുമുളകുപൊടിയും പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് അടച്ചു വെച്ച് വേവിച്ചെടുക്കാം