Skip to content

May 13, 2023May 13, 2023

കള്ളപ്പവും ചിക്കൻ കരയും ഉണ്ടാക്കാം

ചിക്കൻ കറി

  • ചിക്കൻ : 1 kg
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • തക്കോലം : 1 എണ്ണം
  • കറുവപ്പട്ട : 2 കഷ്ണം
  • ഗ്രാമ്പൂ : 4 എണ്ണം
  • പെരുഞ്ചീരകം : ½ സ്പൂൺ
  • സവാള : 1 എണ്ണം
  • ഏലക്ക : 4 എണ്ണം
  • ഇഞ്ചി,വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • ഉരുളക്കിഴങ്ങ് : 1 എണ്ണം
  • ക്യാരറ്റ് : 1 എണ്ണം
  • ബീൻസ് : ½ കപ്പ്
  • പച്ചമുളക് : 4 എണ്ണം
  • തക്കാളി : 1 എണ്ണം
  • കറിവേപ്പില : 4 തണ്ട്
  • മല്ലിപ്പൊടി : 2 സ്പൂൺ
  • മഞ്ഞൾപ്പൊടി : ¼ സ്പൂൺ
  • ഗരംമസാല : 1 സ്പൂൺ
  • രണ്ടാം പാൽ : 1 കപ്പ്
  • ഒന്നാം പാൽ : ½ കപ്പ്
  • കടുക് : ½ സ്പൂൺ
  • വറ്റൽമുളക് : 4/5 എണ്ണം

പാകം ചെയ്യുന്ന വിധം

  • ഒരു പാനിലേക്ക് എണ്ണയൊഴിച്ചു കൊടുത്ത് തക്കോലം,പെരുംജീരകം,ഗ്രാമ്പൂ,ഏലക്ക,കറുവപ്പട്ടചേർത്ത് ഇളക്കി സവാള ചേർത്തു കൊടുക്കാം.
  • ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഉപ്പും ചേർത്ത് ഇളക്കി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറിയും ചേർത്ത് വയറ്റി തക്കാളിയും ചേർത്ത് കറിവേപ്പിലയും ഇട്ട് അടച്ചു വയ്ക്കാം.
  • 10/15 മിനിറ്റ് കഴിഞ്ഞ് തുറന്ന് പൊടികൾ ചേർത്തു കൊടുത്ത് ചിക്കൻ ചേർത്ത് ഇളക്കി പാകത്തിന് ഉപ്പും ചേർത്ത് രണ്ടാം പാൽ ഒഴിച്ച് അടച്ചു വയ്ക്കാം.
  • ചിക്കൻ വെന്ത് കഴിയുമ്പോൾ ഒന്നാംപാൽ ചേർത്ത് കടുക് പൊട്ടിച്ചൊഴിക്കാം.

കള്ളപ്പം

  • ചുവന്നുള്ളി : 5/6 എണ്ണം
  • തേങ്ങ : 1 എണ്ണം ചിരകിയത്
  • ജീരകം : ½ സ്പൂൺ
  • ചോറ് : ആവശ്യത്തിന്
  • പച്ചഅരി : 1 kg
  • പഞ്ചസാര : പാകത്തിന്
  • ഈസ്റ്റ് : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ഒരു തേങ്ങ ചിരകിയതും,ചുവന്നുള്ളിയും,ജീരകവും ചേർത്ത് അരച്ച് പച്ചരിയും,ചോറും,ഈസ്റ്റും,പഞ്ചസാരയും ചേർത്ത് അരച്ച മാവിലേക്ക് ചേർത്തുകൊടുത് ഇളക്കി ഒരു മണിക്കൂർ കഴിഞ്ഞ് ചുട്ടെടുക്കാം.

 

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes