കൊഞ്ച് റോസ്റ്റ്
- കൊഞ്ച് : 1 kg
- വറ്റൽമുളക് : 15 എണ്ണം
- ജീരകം : ¼ സ്പൂൺ
- മല്ലി : 1 ½ സ്പൂൺ
- പെരുഞ്ചീരകം : 2 ½ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- സവാള : 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- തക്കാളി : 2 എണ്ണം
- കറിവേപ്പില : 3 തണ്ട്
- ഉപ്പ് : പാകത്തിന്
- കുരുമുളകുപൊടി : ½ സ്പൂൺ
- ഗരംമസാല : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- കൊഞ്ച് വൃത്തിയാക്കി മാറ്റിവയ്ക്കാം.
- 5 വറ്റൽമുളക്,ജീരകം ¼ സ്പൂൺ,1 ½ സ്പൂൺ മല്ലി,1 ½ സ്പൂൺ പെരുംജീരകവും ചേർത്ത് അരച്ചെടുക്കാം.
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തത് 1 സ്പൂൺ പെരുംജീരകം ചേർത്ത് മൂന്ന് സവാള അരിഞ്ഞതും ചേർക്കാം.
- സവാള വഴണ്ട് വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് തക്കാളിയും,പച്ചമുളകും, കറിവേപ്പിലയും ഇട്ട് ഇളക്കി കുറച്ച് ഉപ്പും ചേർത്ത് അടച്ചു വയ്ക്കാം.മൂടി തുറന്ന് അരച്ചുവെച്ച മസാലയും ചേർത്ത് ഇളക്കി കുറച്ചു വെള്ളവും കുരുമുളകുപൊടി,ഗരംമസാലയും ചേർത്തുകൊടുത്ത് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് ഇട്ടുകൊടുത്ത് ഇളക്കി 10 മിനിറ്റ് അടച്ചു വയ്ക്കാം.മൂടി തുറന്ന് നന്നായി ഇളക്കിപ്പെരട്ടി എടുക്കണം.