നാരങ്ങാ ഈന്തപ്പഴ അച്ചാർ
- ഈന്തപ്പഴം : 500 gm
- നാരങ്ങാ : 13 എണ്ണം
- ഉപ്പ് : പാകത്തിന്
- പഞ്ചസാര : 2 സ്പൂൺ
- നല്ലെണ്ണ : ആവിശ്യത്തിന്
- കടുക് : 1 സ്പൂൺ
- ഇഞ്ചി : 1 സ്പൂൺ ചെറുതായി അരിഞ്ഞത്
- വെളുത്തുള്ളി : 1 സ്പൂൺ
- പച്ചമുളക് : 4 എണ്ണം
- മുളകുപൊടി : 3 സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- വിനാഗിരി : 1 കപ്പ്
- വെള്ളം : 1 കപ്പ്
പാകം ചെയ്യുന്ന വിധം
- നാരങ്ങാ 13 എണ്ണം ഒരു സ്പൂൺ ഉപ്പും ചേർത്ത് പുഴുങ്ങി മാറ്റി വയ്ക്കാം.500gm ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതായി അരിഞ്ഞു വയ്ക്കാം.
- നാരങ്ങ പുഴുങ്ങിയത് ചെറുതായി അരിഞ്ഞ പാകത്തിന് ഉപ്പും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് അടച്ചു വയ്ക്കാം.ഒരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് പൊട്ടിച്ച് ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്തു മൂപ്പിച്ച് ഈന്തപ്പഴവും ചേർത്ത് കൊടുത്ത് വയറ്റി ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി കോരി എടുക്കാം.
- വയറ്റിയ പാനിലേക്ക് തന്നെ കുറച്ചു നല്ലെണ്ണയും ഒഴിച്ച് 3 സ്പൂൺ മുളകുപൊടിയും ¼ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് കഴിഞ്ഞു പോകാതെ ഇളക്കി ഒരു കപ്പ് വിനാഗിരിയും,ഒരു കപ്പ് വെള്ളവും ചേർത്ത് വയറ്റിവെച്ച് ഈന്തപ്പഴം നാരങ്ങയും ചേർത്ത് നന്നായി വേവിച്ച് നല്ലെണ്ണ ചൂടാക്കി ഒഴിച്ച് എടുക്കാം.
