ചില്ലി ചിക്കൻ
- ചിക്കൻ : 1 ½ kg
- മൈദ : ½ കപ്പ്
- കുരുമുളകുപൊടി : 1 സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 3 സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- ഉപ്പ് : പാകത്തിന്
- സോയ സോസ് : 2 ½ സ്പൂൺ
- വെള്ളം : ആവിശ്യത്തിന്
- മുട്ട : 2 എണ്ണം വെള്ള മാത്രം
- കോൺഫ്ലവർ : 3 സ്പൂൺ
- വെളിച്ചെണ്ണ : ആവിശ്യത്തിന്
- സൺഫ്ലവർ ഓയിൽ : ആവിശ്യത്തിന്
- സവാള : 3 എണ്ണം
- ക്യാപ്സിക്കം : 3 എണ്ണം
- പച്ചമുളക് : 4 എണ്ണം
- റെഡ് ചില്ലി സോസ് : 1 ½ സ്പൂൺ
- ടൊമാറ്റോ സോസ് : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- ½ കപ്പ് മൈദ ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് കുരുമുളകുപൊടി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂൺ,പാകത്തിന് ഉപ്പ്,മുളകുപൊടി,സോയാസോസ് കുറച്ചു വെള്ളമൊഴിച്ച് മിക്സ് ചെയ്ത് ഇതിലേക്ക് ചിക്കൻ ഇട്ടുകൊടുത്ത് പെരട്ടിയെടുത്ത് രണ്ടു മുട്ടയുടെ വെള്ളൊഴിച്ചു കുറച്ച് കോൺഫ്ലവറും ചേർത്ത് ഇളക്കി അരമണിക്കൂർ വയ്ക്കാം.
- അരമണിക്കൂർ കഴിഞ്ഞ് ചിക്കൻ പൊരിച്ചെടുക്കാം.
- മറ്റൊരു പാനിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ചുകൊടുത്ത് 3 സവാള അരിഞ്ഞത്,ക്യാപ്സിക്കം,നാല് പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര സ്പൂൺ ചേർത്ത് ഇളക്കി ചിക്കൻ ചേർത്ത് ചില്ലി സോസും,ടൊമാറ്റോ സോസും,സോയാസോസും ചേർത്ത് വെള്ളം ഒഴിച്ചുകൊടുത്ത് മൂന്നു സ്പൂൺ കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത് ചിക്കനിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി എടുക്കാം.