Skip to content

April 10, 2023

ബീറ്റ്‌റൂട്ട് ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? ചപ്പാത്തിക്ക് പറ്റിയ കറി

ബീറ്റ്റൂട്ട് മസാല

  • ബീറ്റ്റൂട്ട് : 1 എണ്ണം
  • ഉരുളക്കിഴങ്ങ് : 1 എണ്ണം
  • ക്യാരറ്റ് : 1 എണ്ണം
  • വഴുതനങ്ങ : 1 എണ്ണം
  • ബീൻസ് : ½ കപ്പ്
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • കടുക് : ½ സ്പൂൺ
  • ഉഴുന്നുപരിപ്പ് : ½ സ്പൂൺ
  • വറ്റൽമുളക് : 4/5 എണ്ണം
  • ജീരകം : ¼ സ്പൂൺ
  • ഇഞ്ചി : 1 സ്പൂൺ
  • പച്ചമുളക് : 3 എണ്ണം
  • സവാള : 1 എണ്ണം
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • വെള്ളം : ആവശ്യത്തിന്
  • മല്ലിയില : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ഉരുളക്കിഴങ്ങ്,ക്യാരറ്റ്,ബീറ്റ്റൂട്ട്,വഴുതനങ്ങ,ബീൻസ്,സവോള ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കാം.
  • ഒരു പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉഴുന്നും,ജീരകവും,വറ്റൽമുളകും,ഇഞ്ചിയും ചേർത്ത് മൂപ്പിച്ച് പച്ചമുളക് അരിഞ്ഞതും സവാളയും ചേർത്ത് വയറ്റി കൊടുക്കാം.
  • കഷ്ണമാക്കി വെച്ചിരിക്കുന്ന പച്ചക്കറികൾ ഇട്ടു കൊടുത്ത് നന്നായി ഇളക്കി മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.
  • 10/15 മിനിറ്റ് കഴിഞ്ഞ് തുറന്ന് മല്ലിയില ചേർത്ത് എടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes