നാലുമണി പലഹാരം
- ഏത്തക്ക : 2 എണ്ണം
- ശർക്കര : 200 gm
- ജീരകം : 1 സ്പൂൺ
- തേങ്ങ : ½ മുറി
- നെയ്യ് : 2½ സ്പൂൺ
- അണ്ടിപ്പരിപ് : ¼ കപ്പ്
- മുന്തിരി : ¼ കപ്പ്
- വെള്ളം : ആവശ്യത്തിന്
- ഏലക്കാപ്പൊടി : ½ സ്പൂൺ
- അരിപ്പൊടി : 1 കപ്പ്
- ഉപ്പ് : ¼ സ്പൂൺ
- റവ : ½ കപ്പ്
- വാഴയില : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഏത്തക്ക ചെറുതായി അരിഞ്ഞെടുക്കണം.
- 200 gm ശർക്കര പാനി ആക്കിവെച്ച് ഒരു പാനിലേക്ക് ഒരു സ്പൂൺ ജീരകം ഇട്ട് വറുത്ത് പൊടിച്ചെടുക്കണം.
- ജീരകം വറുത്ത പാനിലേക്ക് തന്നെ 1½ സ്പൂൺ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരി എടുക്കാം.
- അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത നെയ്യിലേക്ക് 1 സ്പൂൺ നെയ്യൊഴിച്ച് ഏത്തക്ക വഴറ്റിയെടുക്കാം.
- ഏത്തക്ക അടച്ചുവെച്ച് ഇടയ്ക്കിളക്കി കൊടുക്കണം.
- ഏത്തക്ക ഉടഞ്ഞു വരുന്ന പരുവം ആകുമ്പോൾ കുറച്ചു വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിച്ച് ഉടച്ചെടുക്കാം.
- ½ മുറി തേങ്ങ ചിരകിയതും പാനിയാക്കി വെച്ച ശർക്കരയും ചേർത്ത് ഇളക്കി പൊടിച്ചുവെച്ച ജീരകം ¼ സ്പൂൺ ചേർത്ത് ½ സ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് ¼ സ്പൂൺ ഉപ്പ് ചേർക്കാം. 1കപ്പ് അരിപ്പൊടിയും ½ കപ്പ് റവയും ചേർത്ത് നന്നായി ഇളക്കി കൊടുത്ത് വറുത്തുവെച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് ഇളക്കി വാഴയിലയിൽ വെച്ച് ഓരോന്നായി മടക്കിയെടുത്ത് ആവിയിൽ വേവിച്ചെടുക്കാം.