ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി
- ഉരുളക്കിഴങ്ങ് : 4 എണ്ണം
- വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
- കടുക് : ½ സ്പൂൺ
- വെളുത്തുള്ളി : 4/5 എണ്ണം ചതച്ചത്
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- ജീരകം : ¼ സ്പൂൺ
- പച്ചമുളക് : 2 എണ്ണം
- ഗരം മസാല ½ സ്പൂൺ
- കുരുമുളകു പൊടി : ½ സ്പൂൺ
- മുളകുപൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഉരുളക്കിഴങ്ങ് ചെറുതായി നീളത്തിൽ അരിഞ്ഞത് ഒരു പാനിൽ എണ്ണ ഒഴിച്ച് കടുവ പൊട്ടിച്ച് വെളുത്തുള്ളിയും അരിഞ്ഞ് വെച്ച കിഴങ്ങും, മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി കൊടുക്കാം.
- പാകത്തിന് ഉപ്പ് ¼ സ്പൂൺ ജീരകം,പച്ചമുളക് അരിഞ്ഞതും ഗരം മസാലയും, കുരുമുളകുപൊടിയും ചേർത്തിളക്കി അടച്ചു വയ്ക്കാം.
- 5/6 മിനിറ്റ് ആകുമ്പോൾ തുറന്നു മുളകുപൊടി ചേർത്ത് ഇളക്കി വീണ്ടും അടച്ചു വയ്ക്കാം.5 നീറ്റ് കഴിഞ്ഞ് പാകമാകും.