നെയ്ച്ചോറും ചിക്കൻ കറിയും
ചിക്കൻ കറി
- ചിക്കൻ : 1½ kg
- മഞ്ഞൾപൊടി : ¼ സ്പൂൺ
- കുരുമുളകുപൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- നാരങ്ങാനീര് : 1 സ്പൂൺ
- വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
- സവാള : 3 എണ്ണം
- ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ചതച്ചത് : 1½ സ്പൂൺ
- മുളകുപൊടി : 2 സ്പൂൺ
- മല്ലിപ്പൊടി : 2 സ്പൂൺ
- ഗരം മസാല : 1 സ്പൂൺ
- തക്കാളി : 2 എണ്ണം
- കറിവേപ്പില : 2 തണ്ട്
- തേങ്ങാപ്പാൽ : 1 കപ്പ്
- മല്ലിയില : ആവശ്യത്തിന്
നെയ്യ് ചോർ
- അരി : ½ kg
- നെയ്യ് : 1½ സ്പൂൺ
- അണ്ടിപ്പരിപ്പ് : ¼ കപ്പ്
- മുന്തിരി : ¼ കപ്പ്
- കറുവപ്പട്ട : 3 എണ്ണം
- ഏലക്ക : 6 എണ്ണം
- ഗ്രാമ്പു : 4 എണ്ണം
- തക്കോലം : 1 എണ്ണം
- പെരുംജീരകം : 1 സ്പൂൺ
- സവാള : 1 എണ്ണം
- ക്യാരറ്റ് :1 എണ്ണം
- ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ചതച്ചത് : ½ സ്പൂൺ
- മല്ലിയില : ¼ കപ്പ്
- തേങ്ങാപ്പാൽ : 1 കപ്പ്
- ഉപ്പ് : പാകത്തിന്
പാകം ചെയുന്ന വിധം
- 1½ kg ചിക്കനിലേക്ക് ¼ സ്പൂൺ മഞ്ഞൾപൊടി,½ സ്പൂൺ കുരുമുളകുപൊടി,ഉപ്പ് ചേർത്ത് ½ മണിക്കൂർ വെക്കാം.
- ചിക്കൻ കറി തയ്യാറാക്കാനായി ഒരു കടായിയിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് മൂന്നു സവാള അരിഞ്ഞത് ഉപ്പും പാകത്തിന് ചേർത്ത് കൊടുക്കാം.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് 1 സ്പൂൺ ഇളക്കി വഴറ്റി എടുക്കാം.
- മഞ്ഞൾപൊടി ¼ സ്പൂൺ, മുളകുപൊടി,മല്ലിപ്പൊടി,ഗരം മസാലയും ചേർത്ത് വറുത്ത് ഉള്ളി വഴറ്റിയതും തക്കാളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കാം.
- ഗ്രേവി വെന്തു കഴിയുമ്പോൾ ചിക്കൻ ചേർത്ത് കൊടുത്ത് 1 കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.20 മിനിറ്റ് കഴിഞ്ഞ് മല്ലിയില ചേർത്ത് വാങ്ങി വയ്ക്കാം.
- നെയ്ച്ചോറ് തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തെടുക്കാം.
- കറുവപ്പട്ട,ഏലക്ക, ഗ്രാമ്പൂ,തക്കോലം, പെരിഞ്ചീരവും സവോളയും വാട്ടിയെടുത്ത് ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത്,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് ½ സ്പൂൺ ചേർത്ത് കൊടുക്കാം.
- മല്ലിയില അരിഞ്ഞതും ചേർത്ത് 1 കപ്പ് വെള്ളം ചേർത്ത തേങ്ങാപ്പാൽ ½ കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് വെള്ളം തിളച്ചു കഴിയുമ്പോൾ അരി ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കാം.
- ഇടയ്ക്ക് ഒന്ന്ളക്കി കൊടുത്ത് റൈസ് വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്ത കുറച്ച് നെയ്യ് ചേർത്ത് അടച്ചു വയ്ക്കാം.
- അൽപ്പ സമയം കഴിഞ്ഞ് വറുത്തുവെച്ച അണ്ടിപ്പരിപ്പ്,മുന്തിരി, മല്ലിയിലയും റൈസിന്റ മുകളിൽ ഇട്ടുകൊടുക്കാം.