Skip to content

March 28, 2023

തേങ്ങാക്കൊത്തിട്ട് ഒരു കിടിലൻ ബീഫ് ഫ്രൈ ഉണ്ടാക്കാം

ബീഫ് ഫ്രൈ

  • ബീഫ് : ½ kg
  • വെളുത്തുള്ളി, പച്ചമുളക് ചതച്ചത് : 1½ സ്പൂൺ
  • ചുവന്നുള്ളി : 10 എണ്ണം
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • കാശ്മീരി മുളകുപൊടി : 1 സ്പൂൺ
  • പെരുംജീരകപ്പൊടി : ½ സ്പൂൺ
  • കുരുമുളകുപൊടി : ½ സ്പൂൺ
  • വിനാഗിരി : 2 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • ഗരം മസാല : ½ സ്പൂൺ
  • കറിവേപ്പില : 2 തണ്ട്
  • വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
  • തേങ്ങ പൂൾ : 3 കഷണം ചെറുതായി അരിഞ്ഞത്
  • സവാള : 2 എണ്ണം

പാകം ചെയ്യുന്ന വിധം

  • ½ kg ബീഫ് കുക്കറിലേക്ക് ഇട്ടുകൊടുത്ത് ചതച്ച് എടുത്ത വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി ചതച്ചത്, മഞ്ഞൾപൊടി, മുളകുപൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി, വിനാഗിരി,ഉപ്പ്, ഗരം മസാല,കറിവേപ്പില ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കി 8 വിസിൽ അടിച്ച് ബീഫ് വേവിച്ചെടുക്കാം.
  • ഒരു പാനിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് 3 പൂൾ തേങ്ങ അരിഞ്ഞത് വറുത്തെടുത്ത് 2 സവാള അരിഞ്ഞതും വറുത്തെടുക്കാം.
  • തേങ്ങയും സവോളയും വറുത്ത എണ്ണയിലേക്ക് ബീഫ് വേവിച്ചതും ഒഴിച്ചു കൊടുത്ത് ഗ്രേവി നന്നായി പറ്റിച്ചെടുക്കണം.
  • ഗ്രേവി നന്നായി പറ്റിക്കഴിയുമ്പോൾ വറുത്ത് വെച്ച സവോളയും തേങ്ങാക്കൊത്തും കറിവേപ്പിലയും ചേർത്ത് ഇളക്കി എടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes