സോയാബീൻ തോരൻ
- സോയാബീൻ : 250 gm
- മഞ്ഞൾപ്പൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വെളിച്ചെണ്ണ : 3½ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- സവോള : 1 എണ്ണം
- തേങ്ങ : 1 കപ്പ്
- പെരുംജീരകം : 1 സ്പൂൺ
- ഇഞ്ചി : 1ചെറിയ കഷണം
- വെളുത്തുള്ളി : 4/5 എണ്ണം
- മല്ലിപ്പൊടി : 1 സ്പൂൺ
- ചിക്കൻ മസാല : 1 സ്പൂൺ
- കുരുമുളകുപൊടി : 1 സ്പൂൺ
- കടുക് : 1 സ്പൂൺ
- തേങ്ങാക്കൊത്ത് : ½ കപ്പ്
- വറ്റൽമുളക് : 4 എണ്ണം
- കറിവേപ്പില : 3 തണ്ട്
പാകം ചെയ്യുന്ന വിധം
- വെള്ളത്തിൽ സോയാബീൻ ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് പുഴുങ്ങി എടുക്കാം.
- പുഴുങ്ങിയ സോയാബീൻ തണുത്തുകഴിഞ്ഞ് വെള്ളം പിഴിഞ്ഞ് കളഞ്ഞ് ചെറുതായി മുറിച്ച് മിക്സിയിൽ പൊടിച്ചെടുക്കാം.
- ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു കൊടുത്തു അര സ്പൂൺ മുളകുപൊടി ഇട്ടുകൊടുത്ത് മിക്സിയിൽ അടിച്ചു വച്ചിരിക്കുന്ന സോയാബീൻ ചേർത്ത് അരിഞ്ഞതും ചേർത്ത് കൊടുക്കാം.
- ½ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി കൊടുത്തു സോയയിലേക്ക് ചേർത്തു കൊടുക്കാൻ തേങ്ങ ചിരകിയത്,ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം,മുളകുപൊടി ഒരു സ്പൂൺ, ചിക്കൻ മസാല,കുരുമുളകുപൊടിയും ചേർത്ത് ചതച്ചെടുക്കണം.
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക്, തേങ്ങാക്കൊത്ത്, വറ്റൽമുളക്, കറിവേപ്പിലയും ചേർത്ത് താളിച്ച് അരച്ചു വച്ചിരിക്കുന്ന തേങ്ങ അരപ്പ് സോയയിലേക്ക് ചേർത്തിളക്കി ഉപ്പു പാകത്തിന് ചേർത്ത് താളിച്ചു വച്ചിരിക്കുന്ന കൂട്ട്ച്ചേർത്ത് കൊടുത്ത് ഇളക്കി എടുക്കാം.