കോവയ്ക്ക മെഴുക്കുപുരട്ടി
- കോവയ്ക്ക : ½ kg
- വെളിച്ചെണ്ണ : 2 സ്പൂൺ
- കടുക് : 1 സ്പൂൺ
- വെളുത്തുള്ളി : 4 അല്ലി
- പച്ചമുളക് : 4 എണ്ണം
- കറിവേപ്പില : 2 തണ്ട്
- ഉപ്പ് : പാകത്തിന്
- മഞ്ഞൾപൊടി : ½ സ്പൂൺ
- കാശ്മീരി മുളകുപൊടി : ½ സ്പൂൺ
- മല്ലിപ്പൊടി : ¼ സ്പൂൺ
- മസാലപ്പൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു പാൻ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുവ പൊട്ടിക്കാം.
- എണ്ണയിലേക്ക് വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പിലയും, കോവക്കും ചേർത്ത് ഇളക്കി കൊടുക്കാം.
- പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി മഞ്ഞൾപ്പൊടി ഇട്ടുകൊടുത്ത് വയറ്റി കുറച്ച് സമയം അടച്ചു വയ്ക്കാം.
- കോവയ്ക്ക വാടി വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി ചേർത്ത് ഇളക്കി കൊടുത്ത് ഫ്രൈ ആക്കി എടുക്കാം.