Skip to content

March 20, 2023March 20, 2023

ചോറിനും ചപ്പാത്തിക്കും ഒരു അസാധ്യ മുട്ട കറി

മുട്ടക്കറി

  • മുട്ട : 5 എണ്ണം
  • സവാള : 2 എണ്ണം
  • തക്കാളി : 1 എണ്ണം
  • പച്ചമുളക് : 3 എണ്ണം
  • കറിവേപ്പില : 2 തണ്ട്
  • ഉപ്പ് : പാകത്തിന്
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • മുളകുപൊടി : ½ സ്പൂൺ
  • കുരുമുളകുപൊടി : ¼ സ്പൂൺ
  • വെള്ളം : ½ കപ്പ്

പാകം ചെയ്യുന്ന വിധം

  • സവാള, തക്കാളി, പച്ചമുളക് അരിഞ്ഞുവെക്കാം.
  • മുട്ട അഞ്ചെണ്ണം പുഴുങ്ങി എടുക്കാം.ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് പച്ചമുളകും, കറിവേപ്പിലയും ചേർത്ത് സവാള ഇട്ടു കൊടുത്ത് ഉപ്പ് പാകത്തിന് മഞ്ഞൾപൊടി, തക്കാളിയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കാം.മുളകുപൊടി, കുരുമുളകുപൊടിയും ചേർത്ത് ഇളക്കി ½ കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് തിളപ്പിക്കാം.
  • 5 മിനിറ്റ് കഴിഞ്ഞ് തുറന്ന് പുഴുങ്ങിയ മുട്ടയും രണ്ടായി കീറിയിട്ട് 5 മിനിറ്റ് അടച്ചു വയ്ക്കാം.5 മിനിറ്റ് കഴിയുമ്പോൾ തീ ഓഫാക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes