ചിക്കൻ ഫ്രൈ
- ചിക്കൻ : 1½ kg
- കാശ്മീരി മുളകുപൊടി : 1 സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- പെരുംജീരകം : 2 സ്പൂൺ
- വറ്റൽമുളക് : 10 എണ്ണം
- മല്ലി : 1 സ്പൂൺ
- കറുവപ്പട്ട : ചെറിയ രണ്ട് കഷണം
- തക്കോലം : 1 എണ്ണം
- ഏലക്ക : 5 എണ്ണം
- ഗ്രാമ്പൂ : 5/6 എണ്ണം
- തേങ്ങ : 3 പൂൾ
- സവോള : 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി
- ചതച്ചത് : 1½ സ്പൂൺ
- മല്ലിയില : ചെറുതായി അരിഞ്ഞത്
- പച്ചമുളക് : 4 എണ്ണം
- കറിവേപ്പില : 1 തണ്ട്
പാകം ചെയ്യുന്ന വിധം
- 1½ kg ചിക്കൻ. ഫ്രൈ തയ്യാറാക്കാൻ ചിക്കനിലേക്ക് മസാലയ്ക്കായി 1 സ്പൂൺ മുളകുപൊടി,¼ സ്പൂൺ മഞ്ഞൾപ്പൊടി,½ സ്പൂൺ ഉപ്പ്,2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മിക്സ് ചെയ്ത് ½ മണിക്കൂർ വയ്ക്കണം.
- ചിക്കനിലേക്ക് അരച്ച് ചേർക്കാനുള്ള മസാല കൂട്ടുകൾ 1 സ്പൂൺ പെരുംജീരകപ്പൊടി,2 കറുവപ്പട്ട,തക്കോലം, എണ്ണ,5 ഏലക്ക,5/6 ഗ്രാമ്പൂ,3 പൂൾ തേങ്ങ,1 സ്പൂൺ മല്ലി,10 വറ്റൽമുളക് ചേർത്ത് പൊടിക്കണം.
- ഒരു കടായിൽ എണ്ണ ചൂടാക്കി അതിലേക്ക് 1 സ്പൂൺ പെരുംജീരകം,3 സവാള അരിഞ്ഞതും ചേർത്തു കൊടുക്കാം.സവാള വഴണ്ട് വരുമ്പോൾ ഉപ്പ് ചേർത്ത് കൊടുക്കാം.
- 1½ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി മല്ലിയില ഇട്ടുകൊടുത്ത് മസാല പെരട്ടി വെച്ചിരിക്കുന്ന ചിക്കൻ ചേർത്തുകൊടുത്ത ഇളക്കി 10 മിനിറ്റ് അടച്ചു വയ്ക്കാം.
- 10 മിനിറ്റ് കഴിഞ്ഞ് തുറന്ന് ഇളക്കി കൊടുത്തു വെള്ളം വറ്റുന്ന വരെ അടച്ചുവെച്ച് വേവിച്ച് മൂടി തുറന്ന് നാല് പച്ചമുളക് അരിഞ്ഞതും മസാല പൊടിച്ചതും ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് കഴിഞ്ഞ് കറിവേപ്പിലയും, മല്ലിയിലയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കാം കുറച്ചുനേരം.
- സ്പെഷ്യൽ ചിക്കൻ ഫ്രൈ റെഡി.