മത്തി പൊരിച്ചത്
- മത്തി : ½ kg
- തേങ്ങാ : ചിരകിയത് 1 കപ്പ്
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- പെരുംജീരകം : 1 സ്പൂൺ
- വെളുത്തുള്ളി : 6/7 എണ്ണം
- ചുവന്നുള്ളി : 3/4 എണ്ണം
- ഉപ്പ് : പാകത്തിന്
- പച്ചമുളക് : 3 എണ്ണം
- കറിവേപ്പില : 1 തണ്ട്
- കുരുമുളകുപൊടി : 1 സ്പൂൺ
- ഇഞ്ചി : ½ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- തേങ്ങ ചിരകിയതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകം, വെളുത്തുള്ളി, ചുവന്നുള്ളി,ഉപ്പ് പാകത്തിന്, പച്ചമുളക്, കറിവേപ്പില,കുരുമുളകുപൊടി,ഇഞ്ചിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം.
- അരച്ചെടുത്തതിനും കുറച്ചു മാറ്റിവെച്ച് ബാക്കി മത്തിയിൽ തേച്ച് പുരട്ടി അരമണിക്കൂർ മാറ്റിവെച്ച് മസാല പിടിച്ചു കഴിഞ്ഞു പൊരിച്ചെടുക്കാം.
- മത്തി പൊരിക്കുമ്പോൾ കറിവേപ്പിലയും ചേർത്തു ചേർത്തു കൊടുക്കണം.
- മീൻ വറുത്ത എണ്ണയിൽ തന്നെ ബാക്കി തേങ്ങ അരച്ചത് വറുത്ത് പൊരിച്ചുവെച്ച മത്തിയിലേക്ക് ചേർത്തു കൊടുക്കാം.