മാങ്ങാ അച്ചാർ
- പച്ചമാങ്ങ : 2 എണ്ണം
- ഇഞ്ചി : 50 gm
- വെളുത്തുള്ളി : 2 എണ്ണം
- വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
- കടുക് : 1 സ്പൂൺ
- മുളകുപൊടി : 2 ടേബിൾ സ്പൂൺ
- കായപ്പൊടി : ½ സ്പൂൺ
- കറിവേപ്പില : 2 തണ്ട്
- മഞ്ഞൾപ്പൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- ഉലുവാപ്പൊടി : ¼ സ്പൂൺ
പാകം ചെയ്യുന്ന വിധം
- മാങ്ങ ചെറുതായി അരിഞ്ഞത്.ഒരു കടയിലേക്ക് എണ്ണ ചൂടാക്കി1 സ്പൂൺ കടുക് ചേർത്ത് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ചേർത്തുകൊടുക്കാം.
- ഇഞ്ചി വെളുത്തുള്ളി മൂത്തു വരുമ്പോഴേക്കും കറിവേപ്പില ചേർത്ത് ഇളക്കി മാങ്ങ ഇട്ടു കൊടുത്ത് മഞ്ഞൾപ്പൊടി, മുളകുപൊടിയും ചേർത്ത് ഇളക്കി പാകത്തിന് ഉപ്പ്,ഉലുവാപ്പൊടി,കായപ്പൊടിയും ചേർത്ത് ഇളക്കി കൊടുക്കാം.