Skip to content

March 10, 2023

രുചിയൂറും പൊതി പൊറോട്ട ഒന്നൊന്നര ഐറ്റം

കിഴി പൊറോട്ട

പൊറോട്ട

  • മൈദ : 1kg
  • ഉപ്പ് : പാകത്തിന്
  • പഞ്ചസാര : 1 സ്പൂൺ

ചിക്കൻ കറി

  • ചിക്കൻ : 1 kg
  • വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
  • സവോള : 2 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
  • പച്ചമുളക് : 3 എണ്ണം
  • തക്കാളി : 1 എണ്ണം
  • ഉപ്പ് : പാവത്തിന്
  • കറിവേപ്പില : 2 തണ്ട്
  • മുളകുപൊടി : 1 സ്പൂൺ
  • മല്ലിപ്പൊടി : 1 സ്പൂൺ
  • മഞ്ഞൾപ്പൊടി : ¼ സ്പൂൺ
  • ഗരം മസാല : 1 സ്പൂൺ
  • വെള്ളം : ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ് : 100 gm അരച്ചത്

ചിക്കൻ 65

  • ചിക്കൻ : ½kg മഞ്ഞൾപൊടി : ¼ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
  • മുളകുപൊടി : ½ സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • കോൺഫ്ലവർ : 1 സ്പൂൺ
  • മൈദ : 1 സ്പൂൺ
  • മുട്ട : 1 എണ്ണം
  • ഫുഡ് കളർ : ¼ സ്പൂൺ
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • പച്ചമുളക് : 6 എണ്ണം
  • കറിവേപ്പില : 2 തണ്ട്

ഓംലൈറ്റ്

  • മുട്ട : 5 എണ്ണം
  • സവോള : 3 എണ്ണം
  • പച്ചമുളക് : 2 എണ്ണം
  • ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

  • പൊറോട്ടക്കുള്ള മാവ് കുഴച്ചെടുക്കാൻ മൈദ,ഉപ്പ്,പഞ്ചസാര,ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ച് എണ്ണ തേച്ചു മാറ്റിവയ്ക്കാം.കീഴി പൊറോട്ടയിലേക്ക് തയ്യാറാക്കാം ചിക്കൻ കറി.
  • 1kg ചിക്കൻ എടുത്ത് വൃത്തിയാക്കി വെച്ച് ഒരു ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് സവാള ചേർത്തു കൊടുക്കാം.
  • സവാളയിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കാം.കീറിവച്ച പച്ചമുളക്, തക്കാളിയും ചേർത്ത് ഉപ്പും കറിവേപ്പിലയും ചേർത്ത് ഇളക്കി കൊടുക്കാം.
  • 1 സ്പൂൺ മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,ഗരം മസാലയും ചേർത്തു നന്നായി ഇളക്കി പച്ചമണം മാറുമ്പോൾ ചിക്കൻ ഇട്ടുകൊടുത്ത് പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി ചിക്കൻ വേകുവാനുള്ള വെള്ളവും ഒഴിച്ചുകൊടുത്ത് അടച്ച് വേവിക്കാം.
  • 10/15 മിനിറ്റുകഴിഞ്ഞ് മൂടിതുറന്ന് അരച്ചുവെച്ച അണ്ടിപരുപ്പ് ചേർത്തുകൊടുക്കാം .
  • കുഴച്ചുവെച്ച പൊറോട്ടമാവ് ബോൾ പിടിച്ച് അടിച്ച്പരത്തി ചുട്ട് എടുക്കാം.കിഴി പൊറോട്ട യിലേക്കുള്ള ചിക്കൻ 65 തയ്യാറാക്കി എടുക്കാം.
  • ½ kg ചിക്കൻ ഇട്ടുകൊടുത്ത് മഞ്ഞൾപൊടി,ഇഞ്ചി വെളുത്തുള്ളി ചതച്ചത്,മുളകുപൊടി,പാകത്തിന് ഉപ്പ്,കോൺഫ്ലവർ,മൈദ,1 മുട്ട,ഫുഡ് കളറും വെള്ളവും ചേർത്ത് ഇളക്കിവെക്കം.എണ്ണ ചൂടാക്കി ചിക്കൻ ഇട്ടുകൊടുത്ത് പച്ചമുളക് കറിവേപ്പിലയും ചേർത്ത് വറുത്ത് കോരി എടുക്കാം.
  • ഓംലൈറ്റിനായി ആവശ്യമായ 3 സവാള,പച്ചമുളക്, മുട്ട,ഉപ്പും ചേർത്ത് അടിച്ചു പൊരിച്ചെടുക്കാം.
  • കിഴി തയ്യാറാക്കാൻ ആവശ്യമായ വാഴയില വാട്ടിയെടുത്ത് അതിലേക്ക് ഒരു പൊറോട്ട വെച്ചുകൊടുത്ത് അതിന്റ മുകളിൽ ചിക്കൻ കറി ഒഴിച്ച് മുകളിൽ വീണ്ടും പൊറോട്ട വെച്ചുകൊടുത് ചിക്കൻ 65 വെക്കാം.
  • 65 വെച്ചതിന്റെ മുകളിലേക്ക് വീണ്ടും പൊറോട്ടവെച്ചുകൊടുത് ചിക്കന്റെ ഗ്രവി ഒഴിച്ച് മുട്ട പൊരിച്ചതും വെച്ചുകൊടുക്കാം.
  • അതിനുശേഷം കിഴികെട്ടി അവിയിൽ വേവിച്ചെടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes