ചിക്കൻ തോരൻ
- ചിക്കൻ : 1kg
- സവാള : 2 എണ്ണം
- പച്ചമുളക് : 3 എണ്ണം
- ചുവന്നുള്ളി ചതച്ചത് : 1 സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- കറിവേപ്പില : 3 തണ്ട്
കടുക് : ½ സ്പൂൺ - വെളിച്ചെണ്ണ : ആവശ്യത്തിന്
- ഉപ്പ് : പാകത്തിന്
- മല്ലിപ്പൊടി : 1 ½ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- ഗരം മസാല : 1 ½ സ്പൂൺ
- തേങ്ങ : ¾ മുറി ചിരകിയത്
- മഞ്ഞൾപൊടി : ¼ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു കടായി വെച്ച് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ അര സ്പൂൺ കടുക് ചേർത്ത് കൊടുക്കാം.
- കടുക് പൊട്ടിയതിന് ശേഷം ചുവന്നുള്ളി ചതച്ചതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തുകൊടുത്ത് ഇളക്കി 2 തണ്ട് കറിവേപ്പിലയും അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് പച്ചമുളകും ചേർത്തുകൊടുത്ത് പാകത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി സവാള വഴണ്ട് വരുമ്പോൾ ചിക്കൻ ചേർത്ത് ഇളക്കി പാകത്തിന് കുറച്ചു ഉപ്പും കൂടി ചേർത്ത് കൊടുത്ത് അടച്ചു വയ്ക്കാം.
- പത്തു മിനിറ്റു കഴിഞ്ഞ് മൂഡി തുറന്ന് ബാക്കിയുള്ള സവാളയും ചേർത്ത് മല്ലിപ്പൊടി 1 സ്പൂൺ, മുളകുപൊടി 1 സ്പൂൺ,ഗരം മസാല ½ സ്പൂൺ,കറിവേപ്പില 1തണ്ട് ചേർത്ത് ഇളക്കി അടച്ചു വയ്ക്കാം.
- 10 മിനിറ്റ് കഴിഞ്ഞ് വറുത്ത് വെച്ച ¾ തേങ്ങാപ്പീര, ½ സ്പൂൺ മല്ലിപ്പൊടി,½ സ്പൂൺ മുളകുപൊടി,½ സ്പൂൺ ഗരം മസാലയും ചേർത്ത് വറുത്ത് ചിക്കനിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി കറിവേപ്പിലയും ഇട്ട് കൊടുക്കാം.