Skip to content

March 10, 2023

പുട്ട് ഒരുതവണ ഇങ്ങനെ ഉണ്ടാക്കിയാലോ ചിക്കൻ പുട്ട്

ചിക്കൻ പുട്ട്

  • അരിപ്പൊടി : 2 കപ്പ്
  • ഉപ്പ് : പാകത്തിന്
  • ചൂടുവെള്ളം : 2 കപ്പ്
  • ചിക്കൻ : ½ kg
  • ചെറിയുള്ളി : 1 കപ്പ്
  • തക്കാളി : 2 എണ്ണം ചെറുത്
  • സവോള : 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • കറിവേപ്പില : 1 തണ്ട്
  • തേങ്ങാ : ½ മുറി
  • മുളകുപൊടി : ½ സ്പൂൺ
  • കുരുമുളകുപൊടി : ¼ സ്പൂൺ
  • മഞ്ഞൾപൊടി : ½ സ്പൂൺ
  • മസാലപ്പൊടി : ½ സ്പൂൺ
  • വെളിച്ചെണ്ണ : 1 ½ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ചിക്കൻ കുക്കറിലേക്ക് ഇട്ടുകൊടുത്ത് ഉപ്പും ചേർത്ത് വേകുവാൻ ആവശ്യമായ വെള്ളവും ഒഴിച്ച് രണ്ടോ മൂന്നോ വിസിൽ ഇട്ട് വേവിച്ചെടുക്കാം.ചിക്കൻ ആവശ്യമായ മസാല തയ്യാറാക്കാം.
  • ഒരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചെറിയ ഉള്ളിയും ചേർത്ത് കൊടുത്ത് ഇളക്കി സവാളയും ഉപ്പും ചേർത്ത് ഇളക്കി തക്കാളി ചേർത്ത് അടച്ചു വയ്ക്കാം.
  • 5 മിനിറ്റ് കഴിഞ്ഞ് തുറന്ന് ഇളക്കി കറിവേപ്പിലയും ഇട്ട് കൊടുത്ത് വീണ്ടും 5 മിനിറ്റ് അണച്ചേക്കാം.മൂടി തുറന്ന് തേങ്ങ,മുളകുപൊടി,മസാലപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടിയും ചേർത്തിളക്കി ചിക്കൻ ഇട്ടുകൊടുത്ത് നന്നായി ഇളക്കി പൊടിച്ചെടുക്കാം.
  • പുട്ടുപൊടി ചൂടുവെള്ളത്തിൽ നനച്ച് പുട്ടുകുറ്റിയിൽ ഇട്ട്കൊടുത്ത് ചിക്കനും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes