മത്തങ്ങ എരിശ്ശേരി
- മത്തങ്ങ : 1 kg
- വൻപയർ : 500 gm
- തേങ്ങാ : 1 എണ്ണം ചിരകിയത്
- പച്ചമുളക് : 6 എണ്ണം
- വെളുത്തുള്ളി : 7 അല്ലി
- ചീരകം : ¼ സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വെളിച്ചെണ്ണ : 1 സ്പൂൺ
- കടുക് : 1 സ്പൂൺ
- വറ്റൽമുളക് : 4/5 എണ്ണം
- കറിവേപ്പില : 2 തണ്ട്
പാകം ചെയ്യുന്ന വിധം
- മത്തങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് വെകുവാനുള്ള ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ചു വേവിക്കാം.
- മത്തങ്ങയിലേക്ക് ചേർക്കുവാനുള്ള പയർ വേവിച്ചു മാറ്റിവയ്ക്കാം.
- കറിയിലേക്ക് ചേർക്കുവാനുള്ള അരപ്പിന് ആവശ്യമായ ഒരു മുറി തേങ്ങചിരകിയത് ,6 പച്ചമുളക്,7 അല്ലി വെളുത്തുള്ളി,¼ സ്പൂൺ ജീരകം,¼ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് ചതച്ച് അരപ്പും വേവിച്ചു വെച്ചിരിക്കുന്ന പയറും ഇട്ടുകൊടുക്കാം.
- ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് ചെറുതീയിൽ അരപ്പ് വേവിച്ചെടുക്കാം.5 മിനിറ്റ് കഴിയുമ്പോൾ താഴ്ത്തി വെച്ച് എരിശ്ശേരിയിലേക്ക് ചേർക്കുവാനുള്ള തേങ്ങ വറുത്തെടുക്കാം.
- ഒരു പാനിലേക്ക് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചുകൊടുത്ത് കടുക് പൊട്ടിച്ച് വറ്റൽ മുളകും ഇട്ടുകൊടുക്കാം.
- ½ മുറി തേങ്ങ ചിരകിയത്,കറിവേപ്പിലയും ചേർത്ത് തേങ്ങാ വറുത്തത് കറിയിലേക്ക് ചേർത്തുകൊടുത്ത് ഇളക്കി എടുക്കാം.