ഇല അട
- ശർക്കര : 200 gm
- തേങ്ങ : 1 മുറി ചിരകിയത്
- ജീരകം : ¼ സ്പൂൺ
- ഏലക്കാപൊടി : ¼ സ്പൂൺ
- നെയ്യ് : ½ സ്പൂൺ
- അരിപ്പൊടി : 1½ കപ്പ്
- ഉപ്പ് : പാകത്തിന്
- വെള്ളം : 1 കപ്പ്
പാകം ചെയ്യുന്ന വിധം
- 200 gm ശർക്കര ½ കപ്പ് വെള്ളവും ചേർത്ത് പാനിയാക്കി എടുക്കാം.
- തേങ്ങ വിളയിക്കാൻ ഒരു പാൻ വെച്ചുകൊടുത്ത് അതിലേക്ക് തേങ്ങ ചിരകിയതും പാനിയാക്കി വെച്ച ശർക്കരയും ഒഴിച്ച് ജീരകവും ഏലക്ക പൊടിയും ചേർത്ത് ഇളക്കി ½ സ്പൂൺ നെയ്യ് ഒഴിച്ചുകൊടുത്ത് ഇളക്കാം.
- അരിപ്പൊടി കുഴക്കാനുള്ള വെള്ളം ചൂടാക്കി 1½ കപ്പ് അരിപ്പൊടി എടുക്കാം.
- അരിപ്പൊടിയിലേക്ക് പാകത്തിന് ഉപ്പും ചേർത്ത് ചൂടുവെള്ളവും ഒഴിച്ച് കുഴച്ചെടുക്കാം.
- കുഴച്ചുവെച്ച മാവിൽ കുറച്ച് ഒരു വാഴയിലയിലേക്ക് തളിച്ചുകൊടുത്ത് നേരത്തെ തയ്യാറാക്കി വെച്ച ശർക്കരക്കൂട്ട് മാവിന്റെ ഉള്ളിൽ വെച്ചുകൊടുത്ത് മടക്കി ആവിയിൽ വേവിച്ചെടുക്കാം.