Skip to content

March 1, 2023

ദോശക്കും അപ്പത്തിനും നല്ല രുചിയുള്ള കടലക്കറി തയ്യാറാക്കാം

കടലക്കറി

  • കടല : 250 gm
  • മഞ്ഞൾപ്പൊടി : ¼ സ്പൂൺ
  • ഉപ്പ് : ½ സ്പൂൺ
  • വെള്ളം : 1½ കപ്പ്
  • സവാള : 1 എണ്ണം
  • തക്കാളി : 1 എണ്ണം
  • നെയ്യ് : 1 സ്പൂൺ
  • പെരുംജീരകം : 1½ സ്പൂൺ
  • കറിവേപ്പില : 2 തണ്ട്
  • കറുവപ്പട്ട : 2 എണ്ണം
  • ഏലക്ക : 2 എണ്ണം
  • ഗ്രാമ്പൂ : 3 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 1 സ്പൂൺ
  • തേങ്ങ : 1 മുറി
  • ചിരക്കിയത്
  • മല്ലിപ്പൊടി : 1 സ്പൂൺ
  • മുളകുപൊടി : 1 സ്പൂൺ
  • ഗരം മസാല : ½ സ്പൂൺ
  • വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
  • പച്ചമുളക് : 4 എണ്ണം
  • വെള്ളം : 1 കപ്പ്

പാകം ചെയ്യുന്ന വിധം

  • കടല കുക്കറിലേക്ക് ഇട്ടുകൊടുത്ത് ¼ സ്പൂൺ മഞ്ഞൾപൊടി,½ സ്പൂൺ ഉപ്പും ചേർത്ത് വേവിക്കാം.
  • കടലയുടെ വേവ് അനുസരിച്ച് വിസിൽ വിസിൽ ഇട്ടു കൊടുക്കണം.കടലക്ക് ഗ്രേവി തയ്യാറാക്കാൻ ഒരു പാനിലേക്ക് 1 സ്പൂൺ നെയ്യ്, പെരുംജീരകം, കറുകപ്പട്ട,ഏലക്ക, ഗ്രാമ്പൂ ചേർത്ത് മൂപ്പിച്ച് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും സവോളയും തക്കാളിയും ചേർത്ത് ഇളക്കം.
  • 1 മുറി തേങ്ങ ചിരകിയതും ചേർത്ത് മുളകുപൊടി, മല്ലിപ്പൊടി,ഗരം മസാലയും ചേർത്ത് നന്നായി മൂപ്പിക്കാം.
  • ചൂട് ആറി കഴിയുമ്പോൾ അരച്ചെടുക്കാം.
  • ഒരു പാത്രത്തിലേക്ക് എണ്ണ ചൂടാക്കി പെരുംജീരകം,½ സ്പൂൺ ഇട്ടുകൊടുത്ത് 4 പച്ചമുളക്, കറിവേപ്പിലയും ചേർത്ത് ഇളക്കി അരച്ചുവെച്ച അരപ്പ് ഒഴിച്ചുകൊടുത്ത് 1 കപ്പ് വെള്ളവും ഒഴിച്ച് കൊടുക്കാം.
  • വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്ത് ഇളക്കി അടച്ചു വെക്കാം.
  • ഒരു 10 മിനിറ്റ് കഴിഞ്ഞ് തീ ഓഫ് ചെയ് വാങ്ങി വയ്ക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes