ചിക്കൻ കൊണ്ടാട്ടം
- ചിക്കൻ : 1 kg
- വെളിച്ചെണ്ണ : ആവശ്യത്തിന്
- മുളകുപൊടി : 2½ ടേബിൾ സ്പൂൺ
- മല്ലിപ്പൊടി : 2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- ഉപ്പ് : പാകത്തിന്
- നാരങ്ങാനീര് : 1 സ്പൂൺ
- ഗരം മസാല : 2 സ്പൂൺ
- കറിവേപ്പില : 2 തണ്ട്
- വറ്റൽമുളക് : 4/5 എണ്ണം
- വെളുത്തുള്ളി : 7/8 അല്ലി
- ഇഞ്ചി ചെറുതായി അരിഞ്ഞത് : 1 സ്പൂൺ
- ചെറിയുള്ളി : 1 കപ്പ്
- സവാള : 1 എണ്ണം
- വറ്റൽമുളക് : 6 എണ്ണം (ചതച്ചത്)
- തക്കാളി : 2 എണ്ണം
(അരച്ചത്) - വെള്ളം : ½ കപ്പ്
പാകം ചെയ്യുന്ന വിധം
- ചിക്കൻ കഴുകി വൃത്തിയാക്കിയതിലേക്ക് ചേർത്തു കൊടുക്കാനുള്ള മസാല തയ്യാറാക്കാം.
- 1½ സ്പൂൺ മുളകുപൊടി,1സ്പൂൺ മല്ലിപ്പൊടി,ഇഞ്ചി വെളുത്തുള്ളി ചതച്ചത്,മഞ്ഞൾ പൊടി,ഉപ്പ്,1സ്പൂൺ ഗരം മസാല,2 സ്പൂൺ വെളിച്ചെണ്ണ,1സ്പൂൺ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത് ചിക്കനിലേക്ക് തേച്ചുകൊടുത്ത് ½ മണിക്കൂർ വെക്കണം.
- ½ മണിക്കൂർ കഴിഞ്ഞ് ചിക്കൻ എണ്ണയിലിട്ട് പൊരിച്ചെടുക്കാം കൂടെ കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കാം.
- പൊരിച്ചു വച്ചിരിക്കുന്ന ചിക്കനിലേക്ക് ആവശ്യമായ മസാല തയ്യാറാക്കാം.
- അതിനായി ഒരു പാൻ വെച്ച് അതിലേക്ക് 1½ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു കറിവേപ്പില,വറ്റൽ മുളക്,ഇഞ്ചി ചെറുതായി അരിഞ്ഞത്,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്നിളക്കി മൂപ്പിച്ച് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയുള്ളി,സവാളയും ചേർത്ത് ഇളക്കി കൊടുക്കണം.
- സവാള വഴണ്ട് വരുമ്പോൾ ½ സ്പൂൺ ഉപ്പ് ചേർത്ത് ഇളക്കി 6 വറ്റൽ മുളക് ചതച്ചതും ചേർത്ത് ഇളക്കണം.
- 1 സ്പൂൺ മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കി 2 തക്കാളി അരച്ചതും ചേർത്തു കൊടുക്കാം.
- ½ കപ്പ് വെള്ളം ഒഴിച്ച് അടച്ചു വയ്ക്കാം അഞ്ചുമിനിറ്റ്.
- അഞ്ചു മിനിറ്റ് കഴിഞ്ഞ് മൂടി തുറന്ന് പൊരിച്ചു വെച്ചിരിക്കുന്ന ചിക്കൻ തയ്യാറായ ഗ്രേവിലേക്ക് ഇട്ട് ഇളക്കി എടുക്കാം.