ഉരുളക്കിഴങ്ങും മെഴുക്കുപുരട്ടി
- ഉരുളക്കിഴങ്ങ് : 3 എണ്ണം
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- മുളകുപൊടി : ½ സ്പൂൺ
- വെള്ളം : 1 കപ്പ്
- വെളിച്ചെണ്ണ : 1½ സ്പൂൺ
- വെളുത്തുള്ളി : 4 അല്ലി
- സവാള : 2 എണ്ണം
- പെരുംജീരകപ്പൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് മഞ്ഞൾപൊടിയും ഉപ്പും മുളകുപൊടിയും ചേർത്ത് കിഴങ്ങ് വേകുവാനുള്ള 1 കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.
- വെള്ളം പൂർണമായി പറ്റിക്കഴിയുമ്പോൾ ഒരു പാനിൽ 1 ½ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് 4 അല്ലി വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുത്ത് മൂത്ത് വരുമ്പോൾ സവാളയും ചേർത്ത് സവാള വഴണ്ട് വരുമ്പോൾ കിഴങ്ങ് വേവിച്ചുവെച്ചത് ചേർത്തു കൊടുക്കാം.
- ചേർത്തുകൊടുത്ത കിഴങ്ങിലേക്ക് ½ സ്പൂൺ പെരുംജീരകപ്പൊടിയും ചേർത്ത് ഇളക്കി ഫ്രൈ ആക്കി എടുക്കാം.