ഫിഷ് ബിരിയാണി
- നെയ്മീൻ : ½ kg
- ബിരിയാണി അരി : ½ kg
- മുളകുപൊടി : 1½ ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി : ½ സ്പൂൺ
- കുരുമുളകുപൊടി : 1 സ്പൂൺ
- വിനാഗിരി : 3 സ്പൂൺ
- ഉപ്പ് : 1 ½ സ്പൂൺ
- വെള്ളം : പാകത്തിന്
- നാരങ്ങാനീര് : 2 സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 2 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- സവാള : 3 എണ്ണം
- പച്ചമുളക് : 6 എണ്ണം
- തക്കാളി : 1 എണ്ണം
- മസാല : 1 സ്പൂൺ
- തൈര് : 1 സ്പൂൺ
- ക്യാരറ്റ് : 1 ചെറുതായി അരിഞ്ഞത്
- നെയ്യ് : 1 സ്പൂൺ
- ഗ്രാമ്പു
- ഏലക്ക
- കറുവപ്പട്ട
- അണ്ടിപ്പരിപ്പ്,മുന്തിരി : ആവശ്യത്തിന്
- മല്ലിച്ചപ്പ് ,പുതിന ചെപ്പ് : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ബിരിയാണി അരി കുതിരുവാൻ ആവശ്യത്തിന് വെള്ളം ചേർത്ത് കുതിർത്തു വയ്ക്കാം.
- ½ kg അരിയാണ് ബിരിയാണിക്കായി എടുക്കുന്നത്.ബിരിയാണിക്ക് ആവശ്യമായ നെയ്മീൻ വൃത്തിയാക്കിപൊരിച്ചെടുക്കാം.
- 1½ സ്പൂൺ മുളക് പൊടി,മഞ്ഞൾപൊടി,കുരുമുളകുപൊടി,2 സ്പൂൺ വിനാഗിരി,ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 സ്പൂൺ,1 സ്പൂൺ നാരങ്ങാനീര്,1സ്പൂൺ ഉപ്പും ചേർത്ത് ഇളക്കി പെരട്ടി മീനിലേക്ക് തേച്ചുപിടിപ്പിച്ചു കൊടുക്കാം.
- ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി മീൻ പൊരിച്ചു മാറ്റിവയ്ക്കാം.മീനിലേക്ക് ആവശ്യമായ ഗ്രേവി തയ്യാറാക്കാം.
- മീൻ വറുത്ത എണ്ണയിൽ തന്നെ രണ്ട് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കാം.
- സവാള വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു സ്പൂൺ ചേർത്തു കൊടുക്കാം.
- 6 പച്ചമുളക് ചതച്ചതും ചേർത്ത് ഇളക്കി ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കാം.
- 2 സ്പൂൺ വിനാഗിരി,1 സ്പൂൺ നാരങ്ങാനീര്,ഒരു സ്പൂൺ കുരുമുളകുപൊടി, ഒരു സ്പൂൺ മസാലപ്പൊടിയും ചേർത്ത് നന്നായി ഇളക്കി 1സ്പൂൺ തൈരും ഒഴിച്ച് കൊടുക്കാം.
- ഗ്രേവി കുറച്ച് നേരം അടച്ചു വയ്ക്കാം (5 മിനിറ്റ്) കറുകപ്പട്ട ,ഏലക്ക, ഗ്രാമ്പു ഒന്ന് വറുത്തെടുകാൻ ഒരു സ്പൂൺ നെയ്യ് പാനിൽ ഒഴിച്ചു കൊടുക്കാം വറുത്ത മസാലയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചുകൊടുക്കാം ചെറുതായി അരിഞ്ഞുവച്ച ക്യാരറ്റ് ചേർത്ത് കൊടുക്കാം.
- ½ സ്പൂൺ ഉപ്പും ചേർത്ത് കൊടുത്ത് വെള്ളം തിളയ്ക്കാൻ അടച്ചു വയ്ക്കാം.
- വെള്ളം തിളച്ചു കഴിയുമ്പോൾ കുതിർത്തി വച്ചിരിക്കുന്ന ബിരിയാണി അരി ഇട്ടുകൊടുത്ത് ഇളക്കി അടച്ചു വയ്ക്കാം.
- 5 മിനിറ്റ് കഴിയുമ്പോൾ മൂടി തുറന്ന് ഇളക്കി കൊടുക്കണം.
- 2 സ്പൂൺ പാലിൽ മഞ്ഞൾപൊടി ചേർത്ത് ഒരു സ്പൂൺ എന്തു വരുന്ന അരിയിലേക്ക് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിക്കാം.
- ബിരിയാണിക്ക് ചേർക്കാനുള്ള സവാള മൂപ്പിച്ചെടുക്കാം.
- കുറച്ചു നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കാം.
- വറുത്തു വച്ചിരിക്കുന്ന മീൻ നേരത്തെ തയ്യാറാക്കി വെച്ച ഗ്രേവി ചേർത്ത് അതിന്റെ മുകളിൽ വേവിച്ചു വെച്ചിരിക്കുന്ന ബിരിയാണി റൈസ് ഇട്ടുകൊടുത്ത് വറുത്തുവെച്ച സവാളയും അണ്ടിപ്പരിപ്പും പുതിനയില,മല്ലിയിലയും റൈസിന്റെ മുകളിൽ ഇട്ടു കൊടുക്കാം.