Skip to content

February 28, 2023

ചപ്പാത്തിക്കും പൊറോട്ടക്കും ഒരു കിടിലൻ കറി ഉണ്ടാക്കാം

മുട്ടക്കറി

  • മുട്ട : 4 എണ്ണം
  • കുരുമുളകുപൊടി : 1 സ്പൂൺ
  • പെരുംജീരകം : 1 സ്പൂൺ
  • ജീരകം : ¼ സ്പൂൺ
  • വറ്റിൽമുളക് : 6 എണ്ണം
  • തക്കാളി : 2 എണ്ണം
  • സവാള : 2 എണ്ണം
  • പച്ചമുളക് : 2 എണ്ണം
  • വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
  • കറിവേപ്പില : 2 തണ്ട്
  • മുളകുപൊടി : 1 സ്പൂൺ
  • മല്ലിപ്പൊടി : 1 സ്പൂൺ
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • ഗരംമസാല : ½ സ്പൂൺ
  • ഉപ്പ് : ½ സ്പൂൺ
  • വെള്ളം : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • കറിക്ക് ആവശ്യമായ മുട്ട 4 എണ്ണം പുഴുങ്ങിയ വയ്ക്കാം.
  • ഒരു പാനിലേക്ക് 1 സ്പൂൺ കുരുമുളക്, ¼ സ്പൂൺ ജീരകം,1 സ്പൂൺ പെരുംജീരകം,6 വറ്റൽ മുളക് ചേർത്ത് വറുത്ത് പൊടിക്കാം.
  • കറിക്ക് ആവശ്യമായ സവോളയും പച്ചമുളകും തക്കാളിയും അരിഞ്ഞ് വയ്ക്കാം.
  • പുഴുങ്ങിയ മുട്ട ഫ്രൈ ചെയ്യാൻ മുട്ട രണ്ടായി മുറിച്ച് ചൂടായ എണ്ണയിൽ നേരത്തെ പൊടിച്ചു വെച്ച പൊടി മുട്ടയുടെ മുകളിൽ ചേർത്തുകൊടുത്ത മുട്ട മറിച്ചിട്ട് പൊരിക്കാം.
  • മുട്ടക്കറി ക്കായുള്ള ഗ്രേവി തയ്യാറാക്കൽ ഒരു പാനിൽ ½ സ്പൂൺ എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് ഇളക്കി ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി,കറിവേപ്പിലയും ചേർത്ത് ഇളക്കി നേരത്തെ പൊടിച്ചുവെച്ച കുരുമുളക്, പെരുംജീരകം, ജീരകം,വറ്റിൽമുളകും ചേർത്ത് പൊടിച്ച പൊടി ചേർത്തു കൊടുത്ത് ഇളക്കാം.
  • മുളകുപൊടി,മല്ലിപ്പൊടി, മഞ്ഞൾപ്പൊടി,ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അരച്ചുവെച്ച തക്കാളിയും പച്ചമുളകും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് തിളപ്പിക്കാം.
  • തിളച്ചു വരുന്ന ഗ്രേവിയിൽ പൊരിച്ചു വച്ചിരിക്കുന്ന മുട്ടയിട്ടു കൊടുക്കാം.
  • സ്പെഷ്യൽ മുട്ടക്കറി റെഡി.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes