ചിക്കൻ ഫ്രൈ
- ചിക്കൻ : 1 kg
- ചുവന്നുള്ളി : 1 കപ്പ്
- ഇഞ്ചി : 2 കഷ്ണം
- തക്കോലം : 1 എണ്ണം
- കറുവപ്പട്ട : 2 എണ്ണം
- ഗ്രാമ്പു : 3 എണ്ണം
- പെരുഞ്ചീരകം : 1 സ്പൂൺ
- കറിവേപ്പില : 4 തണ്ട്
- വറ്റൽമുളക് പൊടിച്ചത് : 1 സ്പൂൺ
- മഞ്ഞൾപൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- മുളകുപൊടിയും : 1 സ്പൂൺ
- ഗരം മസാല : 1 സ്പൂൺ
- കുരുമുളകുപൊടി : 1 സ്പൂൺ
- വിനാഗിരി : 1 സ്പൂൺ
- തൈര് : 2 ടേബിൾ
- സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- വെളുത്തുള്ളി : 10/12 അല്ലി
പാകം ചെയ്യുന്ന വിധം
- 1 kg ചിക്കനിലേക്ക് പിരട്ടിവെക്കുവാൻ ഉള്ള മസാല തയ്യാറാക്കാം.
- ചുവന്നുള്ളി,തക്കോലം, ഇഞ്ചി,കറുവപ്പട്ട, ഗ്രാമ്പു, പെരുഞ്ചീരകം, കറിവേപ്പിലയും അരച്ചെടുത്തതിലേക്ക് വറ്റൽമുളക് പൊടിച്ചതും ചേർത്തു കൊടുക്കാം.
- ചിക്കനിലേക്ക് മഞ്ഞൾപ്പൊടി,ഉപ്പ്, മുളകുപൊടി,മസാല പൊടി,കുരുമുളകുപൊടി,അരച്ചുവെച്ച് മസാല രണ്ട് സ്പൂൺ ചേർത്ത് ബാക്കി അരച്ച മസാല മാറ്റിവയ്ക്കണം ഈ കൂട്ടിലേക്ക് തന്നെ വിനാഗിരി,തൈരും ചേർത്ത് മിക്സ് ചെയ്ത് ½ മണിക്കൂർ വയ്ക്കണം.
- ½ മണിക്കൂർ കഴിഞ്ഞ് ചിക്കൻ പൊരിച്ചെടുക്കുവാനുള്ള എണ്ണ ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് ചിക്കൻ പൊരിച്ചെടുക്കാം.
- പൊരിച്ച ചിക്കനിലേക്ക് ചേർക്കാനുള്ള മസാല തയ്യാറാക്കാം.
- 10/12 വെളുത്തുള്ളി അല്ലി ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നേരത്തെ അരച്ച് വെച്ച മസാലയുടെ ബാക്കി മൂത്ത വെളുത്തുള്ളിയിലേക്ക് ഇട്ടുകൊടുക്കാം.രണ്ട് തണ്ട് കറിവേപ്പിലയും ചേർത്ത് മസാല നന്നായി മൂപ്പിച്ച് പൊരിച്ചു വച്ചിരിക്കുന്ന ചിക്കനിലേക്ക് വിട്ടുകൊടുക്കാം.