നാലുമണി പലഹാരം
- ഏത്തക്ക : 2 എണ്ണം
- നെയ്യ് : 3 സ്പൂൺ
- പഞ്ചസാര : 4 ½ സ്പൂൺ
- ഏലക്കപ്പാടി : 2 സ്പൂൺ
- തേങ്ങ ചിരകിയത് : 1 കപ്പ്
- റവ : 2 കപ്പ്
- പശുവിൻപാൽ : 1½ കപ്പ്
- ഉപ്പ് : ¼ സ്പൂൺ
- വെള്ളം : 1 കപ്പ്
പാകം ചെയ്യുന്ന വിധം
- ഏത്തക്ക ചെറുതായി അരിഞ്ഞ് ഒരു സ്പൂൺ നെയ്യിൽ വയറ്റി രണ്ട് സ്പൂൺ പഞ്ചസാര,ഒരു സ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി തീ കുറച്ച് ഇളക്കിയെടുത്ത് ¼ കപ്പ് തേങ്ങാപ്പീരിയോ ചേർത്ത് കൊടുത്ത് ഇളക്കി എടുക്കാം.
- ഇനി റവ വറുത്തെടുക്കാം 2 സ്പൂൺ നെയ്യ് യൊഴിച്ച് രണ്ട് കപ്പ് റവ ചേർത്ത് ചൂടാക്കി എടുക്കാം.
- ചൂടായ റവയിലേക്ക് ഒന്നര കപ്പ് പാൽ ചേർത്ത് ഇളക്കി കൊടുക്കാം.
- ¼ സ്പൂൺ ഉപ്പും 2 സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി ഏലക്കാപ്പൊടി 1 സ്പൂൺ ചേർത്തുകൊടുത്ത തണുക്കാൻ വയ്ക്കാം.
- തണുത്തു കഴിഞ്ഞ് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയൊരു ചെറിയൊരു ബോൾ എടുത്ത് കയ്യിൽ വെച്ച് പരത്തി അതിനുള്ളിൽ ഏത്തക്ക ഫില്ല് ചെയ്തുകൊടുത്ത് കവർ ചെയ്യാം.
- ഏത്തക്ക ഫിൽ ചെയ്തു വച്ചിരിക്കുന്ന റോൾ 1 കപ്പ് വെള്ളം ഒഴിച്ച് ½ കപ്പ് പഞ്ചസാര തിളപ്പിച്ച ലായനിയിലേക്ക് ഇട്ട് തിരിച്ചും മറിച്ചു ഇട്ട് കോരി തേങ്ങ പീര യിലേക്ക് ഇട്ടുകൊടുത്ത് ഉരുട്ടിയെടുക്കാം.
- സ്വാദിഷ്ടമായ നാലുമണി പലഹാരം റെഡി.