സോയാബീൻ 65
- സോയാബീൻ
- മുളകുപൊടി : 1 സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- നാരങ്ങാനീര് : 1 സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- കുരുമുളകുപൊടി : 1സ്പൂൺ
- പെരുംജീരകപ്പൊടി : 1സ്പൂൺ
- ജീരകപ്പൊടി : 1 സ്പൂൺ
- അരിപ്പൊടി : 1 സ്പൂൺ
- കോൺഫ്ലവർ : 1 സ്പൂൺ
- തൈര് : 1 സ്പൂൺ
- എണ്ണ : 1 സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- വെള്ളം : ആവശ്യത്തിന്
- കറിവേപ്പില : 1 തണ്ട്
- പച്ചമുളക് : 6 എണ്ണം
- ഇഞ്ചി വെളുത്തുള്ളി : 1 സ്പൂൺ ചെറുതായി അരിഞ്ഞത്
- ഗരം മസാല : ½ സ്പൂൺ
- തക്കാളി സോസ് : 1 സ്പൂൺ
- റെഡ് ചില്ലി സോസ് : ½ സ്പൂൺ
- ഫുഡ് കളർ : ¼ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ മുളകുപൊടി, മല്ലിപ്പൊടി,കാൽ സ്പൂൺ മഞ്ഞൾപ്പൊടി,നാരങ്ങാനീര്,ഇഞ്ചി വെളുത്തുള്ളി, കുരുമുളകുപൊടി, പെരുംജീരകപൊടി,ജീരകപ്പൊടി, അരിപ്പൊടി, കോൺഫ്ലവർ,തൈര്, ഒരു സ്പൂൺ വെളിച്ചെണ്ണ,ആവശ്യത്തിന് ഉപ്പ്, മസാല, കുഴയ്ക്കുവാനുള്ള വെള്ളം കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവയ്ക്കാം.
- അരമണിക്കൂർ കഴിഞ്ഞ് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല പുരട്ടി വച്ചിരിക്കുന്ന സോയാബീൻ വറുത്ത് കോരിയെടുക്കാം.
- സോയാബീൻ വറുത്ത എണ്ണയിൽ തന്നെ പച്ചമുളകും വറുത്തു മാറ്റിവയ്ക്കും.
- ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് സോയാബീൻ വറുത്തെടുത്ത് എണ്ണയിലേക്ക് ചേർത്തുകൊടുത്തും മൂപ്പിക്കാം.
- മൂത്ത വരുന്ന ഇഞ്ചി വെളുത്തുള്ളിയിലേക്ക് അര സ്പൂൺ മുളകുപൊടിയുംഅര സ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി ഒരു സ്പൂൺ തക്കാളി സോസ്,അര സ്പൂൺ റെഡ് ചില്ലി സോസും, കാൽ സ്പൂൺ ഫുഡ് കളറും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കി തിളപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് വറുത്തു വച്ചിരുന്ന സോയാബീനും പച്ചമുളകും ചേർത്തുകൊടുത്ത നന്നായി ഇളക്കി എടുക്കാം.