Skip to content

February 23, 2023

ചപ്പാത്തിക്ക് കിടിലൻ ഒരു കിഴങ്ങ് കറി വെച്ചാലോ

കിഴങ്ങ് കറി

  • ഉരുളക്കിഴങ്ങ് : 2/3 എണ്ണം
  • വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
  • കറുകപ്പട്ട : 3/4 എണ്ണം
  • ഗ്രാമ്പു : 3 എണ്ണം
  • ഏലക്ക : 2 എണ്ണം
  • കറിവേപ്പില : 2/3 തണ്ട്
  • സവാള : 1 എണ്ണം
  • വെളുത്തുള്ളി : 4/5 അല്ലി
  • ഇഞ്ചി : ½ സ്പൂൺ
  • പച്ചമുളക് : 3 എണ്ണം
  • ഉപ്പ് : ½ സ്പൂൺ
  • മഞ്ഞൾപ്പൊടി : ¼ സ്പൂൺ
  • മല്ലിപ്പൊടി : 1 സ്പൂൺ
  • മസാല : 1 സ്പൂൺ
  • കുരുമുളകുപൊടി : 1 സ്പൂൺ
  • രണ്ടാം പാൽ : 1 കപ്പ്
  • ഒന്നാം പാൽ : 1 കപ്പ്

പാകം ചെയ്യുന്ന വിധം

  • ഉരുളക്കിഴങ്ങ് പുഴുങ്ങി തോൽക്കളഞ്ഞ് ചെറുതായി കഷണങ്ങളാക്കി മാറ്റിവയ്ക്കാം.
  • ഒരു പാത്രത്തിലേക്ക് എണ്ണ ചൂടാക്കി കറുകപ്പട്ട,ഗ്രാമ്പൂ, രണ്ട് ഏലക്ക,കറിവേപ്പില സവോളചെറുത് ഇളക്കി ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വയറ്റി മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കൊടുക്കാം.
  • ഒരു സ്പൂൺ മല്ലിപ്പൊടിയും,ഒരു സ്പൂൺ മസാല പൊടിയും,കുരുമുളകും ചേർത്ത്നന്നായി ഇളക്കി കൊടുക്കാം.
  • ഇനി ഇതിലേക്ക് പുഴുങ്ങി അരിഞ്ഞു വച്ചിരിക്കുന്ന കിഴങ്ങ് ചേർത്തു കൊടുത്ത് ഇളക്കിരണ്ടാം പാൽ ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കാം.
  • നന്നായി തിളച്ചു പറ്റിക്കഴിയുമ്പോൾ ഒന്നാംപാൽ ചേർത്ത് തിളപ്പിക്കാതെ ചൂടാക്കി എടുക്കണം.
  • ഇതിലേക്ക് ചേർക്കാനുള്ള കടു വറുത്തെടുക്കാം.ഒരു കടായി വച്ച് എണ്ണ ചൂടാക്കി അതിലേക്ക് കടുക് പൊട്ടിക്കാം.
  • ചെറിയുള്ളി,കറിവേപ്പിലയും മൂപ്പിച്ചെടുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes